പോമെഗ്രനേറ്റ് ഓർച്ചഡ് എന്ന സിനിമയാണ് കണ്ടത്. മനോഹരമായിട്ടുണ്ട് അതിന്റെ ചിത്രീകരണം. കളര്‍ ചെയ്‌ഞ്ചൊക്കെ നന്നായി എടുത്തിട്ടുണ്ട്. ഒരു മനുഷ്യന്റെ മനസ്സില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും അതിനനുസരിച്ചിട്ടുള്ള നിറംമാറ്റങ്ങളുമെല്ലാം നന്നായി തന്നെ ദൃശ്യവത്കരിച്ചിട്ടുണ്ട്. അതുപോലെ തന്നെ പോമെഗ്രനേറ്റിന്റെ കാര്‍ഷികമായ ഗതികേടുകള്‍ അസര്‍ബൈജാനിലെ സാമൂഹിക പശ്ചാത്തലത്തില്‍ ആളുകളുടെ മാനസിക പ്രശ്‌നങ്ങളും നന്നായി വിളക്കിച്ചേര്‍ത്ത് അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ ചതിയും എല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ മനോഹരമായിട്ടുണ്ട് അതി ന്റെ ട്രീറ്റ്‌മെന്റ്. അതിന്റെ വേഗവും പശ്ചാത്തലവുമെല്ലാം നന്നായി വന്നിട്ടുണ്ട്. ഞാനും കൂടി ഡയറക്ടര്‍ ബോര്‍ഡിലുള്ളപ്പോഴാണ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഐ. എഫ്. എഫ്.കെ. കൊണ്ടുവരാന്‍ ഒരു പങ്കുവഹിച്ചത്. എഴുപത്തിയെട്ട് മുതല്‍ രാജ്യത്തുടനീളസമുള്ള ഫിലിം ഫെസ്റ്റിവലുകള്‍ കാണുന്ന ആളാണ് ഞാന്‍. മന്ത്രിയായിരിക്കുമ്പോഴും എം. എല്‍. എ.യായിരിക്കുമ്പോഴുമെല്ലാം കാണാറുണ്ടായിരുന്നു. ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ഒരു സംഘാടകന്‍ കൂടിയായിരുന്നു ഞാന്‍.