ബജറ്റല്ല കലാമൂല്യമാണ് സിനിമയുടെ അടിസ്ഥാനഘടമെന്ന് സംവിധായകനായ സെയിദ് അഖ്തര്‍ മിര്‍സ. സാമൂഹ്യമായ ആവിഷ്കാരമാണ് സിനിമ. വിനോദോപാധി മാത്രമല്ല, കല ജീവിതം കൂടിയാണെന്ന് സിനിമാ നിര്‍മാതാക്കള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ ദ മിത്ത് ഓഫ് ലോ ബഡ്ജറ്റ് ഫിലിം മേക്കിംഗ് ഇന്‍ ദ ലൈറ്റ് ഓഫ് സ്പെക്ടാക്കുലര്‍'എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവിഷ്കാര സ്വാതന്ത്യത്തിന് ആവശ്യം സാമ്പത്തിക സുരക്ഷകൂടിയാണ്. സര്‍ക്കാര്‍ തലത്തില്‍ സിനിമ നിര്‍മിക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചാലേ അതിന് കഴിയൂയെന്നും സെയ്ദ് മിര്‍സ പറഞ്ഞു. ഇപ്പോള്‍ 95 ശതമാനം വരുന്ന നിര്‍മാതാക്കളും സിനിമാമൂല്യത്തേക്കാള്‍ അവരുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും സയ്ദ് മിര്‍സ പറഞ്ഞു.