ന്നിച്ച്, ഒരു സിനിമയില്‍ വന്നവരാണ് ജിഷ്ണുവും സിദ്ദാര്‍ഥും. പഴയകാല നടന്റെയും സംവിധായകന്റെയും മക്കളായി രംഗപ്രവേശം ചെയ്തവര്‍ സിനിമയിലെപ്പോലെ ജീവിതത്തിലും വലിയ സുഹൃത്തുക്കളാകുന്നതാണ് പിന്നെ കണ്ടത്. ജിഷ്ണുവിന്റെ അകാല വിയോഗത്തില്‍ ചലച്ചിത്രലോകത്ത് മറ്റാരേക്കാളും അധികം വേദനിച്ചു സിദ്ധാര്‍ഥും. എന്നാല്‍, ജിഷ്ണുവിനെ അനുസ്മരിക്കാനല്ല, ജിഷ്ണു എന്ന സുഹൃത്തിനെ, മനുഷ്യസ്‌നേഹിയെ ആഘോഷിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. രാജ്യാന്തര ചലച്ചിത്രോത്സവവേദിയില്‍, പിന്‍നിലാവ് എന്ന സ്മരണാഞ്ജലി പരിപാടിയില്‍ ജിഷ്ണുവിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു സിദ്ധാര്‍ഥ്.

വലിയ സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ഞാന്‍ സിനിമ വിട്ട് സംവിധായകനായപ്പോള്‍ ജിഷ്ണുവാണ് വലിയ പിന്തുണ നല്‍കിയത്. വലിയൊരു മനുഷ്യസ്‌നേഹിയായിരുന്നു ജിഷ്ണു. നിറയെ പോസറ്റീവ് എനര്‍ജിയുള്ള ഒരു കൂട്ടുകാരന്‍. ഞാന്‍ അപകടം പറ്റി കിടക്കുമ്പോള്‍ എല്ലാം വേഗം ഭേദമാകും പെട്ടന്ന് തിരിച്ചുവരാനാകും എന്നു പറഞ്ഞ് ധൈര്യം തന്നത് ജിഷ്ണുവായിരുന്നു-സിദ്ധാര്‍ഥ് പറഞ്ഞു.