നങ്ങളുടെ പങ്കാളിത്തം കണക്കിലെടുത്താല്‍ കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേള ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രമേളയായി മാറുമെന്ന് സംവിധായകന്‍ ലാല്‍ ജോസ്.

ബെര്‍ലിനില്‍ അടക്കം ലോകത്തിലെ ഒരുപാട് ചലച്ചിത്രമേളകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഒരിടത്തും ഇത്രയും ജനപങ്കാളിത്തം കാണാറില്ല. അവിടെയൊക്കെയുള്ളതിന്റെ എത്രയോ ഇരട്ടി ജനങ്ങളാണ് ഇവിടെ സിനിമ കാണാനെത്തുന്നത്-ലാല്‍ ജോസ് പറഞ്ഞു.

സിനിമാ പ്രവര്‍ത്തകര്‍ക്കും മികച്ച അവസരമാണ് ചലച്ചിത്രമേള ഒരുക്കുന്നത്. ഈ പത്ത് ദിവസം നല്ല സിനിമകള്‍ കാണാം. അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകരെ കാണാം. ലോകരാജ്യങ്ങളെ മനസ്സിലാക്കാനും അവിടുത്തെ സാമ്പത്തിക, സാംസ്‌കാരിക ചലനങ്ങളെ അടുത്തറിയാനും ഈ മേളകള്‍ സഹായിക്കും. കാലത്തിനു നേരെ പിടിക്കുന്ന കണ്ണാടിയാണ് ഈ സിനിമകള്‍-ലാല്‍ ജോസ് പറഞ്ഞു.