പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീപക്ഷ സാധ്യത തേടുന്ന ചലച്ചിത്രമാണ് ഇസ്രയേലില്‍ നിന്നുള്ള സാന്‍ഡ് സ്റ്റോം. എന്നാല്‍ ഗോത്രത്തിന് പുറത്ത് ഒരു ജിവിതമോ സ്ത്രീയ്ക്കെതിരായി നിലനിന്ന് പോരുന്ന സാമൂഹിക അസമത്വത്തില്‍ നിന്നോ കെട്ടുപാടുകളില്‍ നിന്ന് ഒരു മോചനമോ സാധ്യമല്ല എന്ന യാഥാര്‍ഥ്യത്തിലും തിരിച്ചറിവിലും സംവിധായികയായ എലീറ്റ് സെച്ചര്‍ തന്റെ ആദ്യ സിനിമയും അവസാനിപ്പിക്കുന്നു. 

തെക്കന്‍ ഇസ്രയേലിലെ ബിഡോയിന്‍ ഗോത്രത്തിലെ ഒരു കുടുംബമാണ് ഈ ചിത്രത്തിന്റെ ഭൂമിക. അച്ഛനും അമ്മയും പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് രണ്ടാം ഭാര്യ കൂടി എത്തുന്നു. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ അതിനോട് കലഹിച്ചിട്ട് കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ട് ജലീല എന്ന കഥാപാത്രം പ്രകടിപ്പിക്കുന്ന അനിഷ് ടങ്ങള്‍ക്കിടയിലാണ് മൂത്തമകള്‍ ലൈലയ്ക്ക് മറ്റൊരു ഗോത്രത്തിലുള്ള ഒരാളുമായുള്ള ഇഷ് ടം അവര്‍ മനസ്സിലാക്കുന്നത്.

sand storm

പിതാവിനെയോ ആചാരങ്ങളെയോ ഒരിക്കലും ലംഘിക്കാന്‍ കഴിയില്ല എന്ന് മകളെ ബോധ്യപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങള്‍ ഫലം കാണുന്നില്ല. ഒളിച്ചോട്ടം എങ്ങും എത്താതെ അവസാനിക്കുന്നു. സ്നേഹിക്കാനും ഉപേക്ഷിക്കാനുമുള്ള ഒരു വസ്തുവാണെന്ന് ജലീല തിരിച്ചറിയുന്നു

അമ്മമാരില്‍ നിന്ന് പെണ്‍മക്കളിലേക്കും അവരില്‍ നിന്ന് അടുത്ത തലമുറയിലേക്കുമായി തുടര്‍ന്ന് പോരുന്ന ചിട്ടകളോടും ആചാരങ്ങളോടും ഒരു അമ്മയും മകളും നടത്തുന്ന ചെറുത്തുനില്‍പ്പുകളും അവരുടെ നിസ്സഹായരായ കീഴടങ്ങളുമാണ് സാന്‍ഡ് സ്റ്റോമിന്റെ ഇതിവൃത്തം. എലീറ്റ് സെച്ചര്‍ എന്ന സംവിധായകയുടെ കന്നി ചിത്രമാണിത്.