ശ്ചിമേഷ്യയിലെ ജനാധിപത്യ വിപ്ലവ സമരം. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കപ്പെട്ട ശേഷമുള്ള ഈജിപ്റ്റിലെ പ്രക്ഷുബ്ധ കാലഘട്ടമാണ് ചിത്രത്തിന്റെ സാഹചര്യം. അസോസിയേറ്റ് പ്രസിലെ പത്രപ്രവര്‍ത്തകരായ രണ്ട് പേരെ പോലീസ് പിടികൂടി ട്രക്കില്‍ തള്ളുന്നതാണ് ചിത്രത്തിന്റെ തുടക്കം. പത്രപ്രവര്‍ത്തകരുടെ കാമറകളും മൊബൈല്‍ ഫോണും പോലീസ് പിടികൂടുന്നു. എന്നാല്‍ രക്ഷപ്പെടാനായി പുറത്ത് പ്രതിഷേധം നടത്തുന്നവരെ സഹായത്തിനായി ഇവര്‍ വിളിക്കുന്നതോടെ രംഗം വഷളാവുകയായിരുന്നു. പത്രപ്രവര്‍ത്തകരെ ചാരന്മാരെന്ന് വിളിച്ച് അവര്‍ കല്ലെറിയുന്നു എന്നാല്‍ പോലീസ് വന്ന് ഇവരെ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെന്ന് ആരോപിച്ച് ട്രക്കിലടയ്ക്കുന്നു. എന്നാല്‍ പുറത്ത് വീണ്ടും സംഘര്‍ഷം ഉയരുകയാണ്. 

പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടിക്കപ്പെടുന്ന മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൂടി ട്രക്കിനുള്ളിലെത്തുന്നതോടെ അവര്‍ക്കിടയിലും സംഘര്‍ഷമുണ്ടാകുന്നു. എന്നാല്‍ അതിന് പതിയെ അന്ത്യമാവുകയും സമയം മുന്നോട്ടുപോവുകയും ചെയ്യുന്നു. ട്രക്കിന് പുറത്ത് ഏറ്റുമുട്ടല്‍ ശക്തിപ്പെടുകയാണ്. 2013ലെ കടുത്ത വേനലിലൂടെയാണ് കെയ്റോ നഗരം കടന്നുപോകുന്നത് വ്യത്യസ്ത രാഷ്ട്രീയ ആദര്‍ശമുള്ളവരും മത വിശ്വാസമുള്ളവരും സംഘര്‍ഷത്തിലേര്‍പ്പെടുന്നതും നിലനില്‍പ്പിനായി ഐക്യപ്പെടുന്നതുമാണ് കഥയിലുടനീളം കാണാന്‍ കഴിയുക. 

ജനക്കൂട്ടത്തില്‍ നിന്ന് പോലീസിന് നേരെ പ്രതിഷേധവും കല്ലേറും നിരവധിതവണയുണ്ടാകുന്നു. തൊട്ടടുത്ത് ജനങ്ങളെ കുത്തിനിറച്ച ട്രക്കില്‍ ശ്വാസം കിട്ടാതെ ആള്‍ക്കാര്‍ പിടഞ്ഞ് മരിക്കുന്നതും ഇവര്‍ക്കു തന്നെ കണ്ട് നില്‍ക്കേണ്ടിവരുന്നു. ജനങ്ങള്‍ മരിക്കുന്നതിനെതിരെ പോലീസുകാരനില്‍ നിന്നുണ്ടാകുന്ന പ്രതിഷേധവും ചിത്രം പറയുന്നു. ഒരേസമയം പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദക ശക്തിയായും ജനമായും മാറുന്നത് ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പോലീസ് ട്രക്കിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് നോക്കുന്ന പത്രപ്രവര്‍ത്തകരും മുര്‍സി അനുകൂലികളും വിരുദ്ധരും ഇതൊന്നുമല്ലാത്ത ജനങ്ങളും ട്രക്കില്‍ ഉള്‍ക്കൊള്ളുന്നത് കലുഷിതമായ ഈജിപ്റ്റിന്റെ പ്രതീകാത്മക ചിത്രീകരണമാകുന്നു എന്നാല്‍ പോലീസ് തങ്ങളെ വലയം ചെയ്തിരിക്കുന്നു അല്ലെങ്കില്‍ എല്ലാവിധമായ വ്യത്യസ്തതകളും ഭരണകൂടം എന്ന വ്യവസ്ഥയ്ക്ക് മാത്രമുള്ളിലാണെന്ന് പോലീസ് ട്രക്കും പറയുന്നു.

കൈവിലങ്ങുകൊണ്ട് ട്രക്കനുള്ളില്‍ കെട്ടിയിടപ്പെട്ട പത്രക്കാരന്‍ സംഘര്‍ഷകാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമാണ്. എഴുതേണ്ട കൈകളെ വിലങ്ങണിയിക്കുന്ന യുദ്ധകാലത്തിന്റെ പട്ടാള സംവിധാനത്തോട് അത് പ്രതിഷേധിക്കുന്നുണ്ട്. പത്രപ്രവര്‍ത്തകന്‍ തന്റെ സ്മാര്‍ട്ട് വാച്ചില്‍ ട്രക്കിനുള്ളില്‍ വിയോജിപ്പുകള്‍ മറന്ന് പാട്ടുപാടി ചിരിക്കുന്ന ജനങ്ങളുടെ വീഡിയോ ചിത്രീകരിച്ചുകൊണ്ട് അവരോട് പറയുന്നു 'നിങ്ങളിലെ വിയോജിപ്പുകളല്ല നാളെ നിങ്ങളിലെ ഈ ഒരുമിക്കലാണ് ലോകം കാണുക'യെന്ന്. 

ചിത്രീകരണത്തിന്റെ അത്ഭുതാവഹമായ മികവ് വന്‍ ജനപിന്തുണയാണ് ചിത്രത്തിന് മേളയില്‍ നല്‍കിയത്. സങ്കിര്‍ണമായ രംഗങ്ങള്‍ വളരെയധികം കൃത്യതയോടെയും പൂര്‍ണതയോടെയും ചിത്രീകരിച്ചിരിക്കുന്നു. സംഘര്‍ഷങ്ങള്‍ക്കിടിയിലും ചിരിക്കുന്ന, സമ്മിശ്ര വികാരങ്ങളുള്ള സാമാന്യ മനുഷ്യന്റെ ശൈലിയും എന്നാല്‍ അതോടൊപ്പം തന്നെയുള്ള അവന്റെ ശക്തമായ രാഷ്ട്രീയബോധവും വളരെ യാഥാര്‍ത്ഥ്യത്തോടെ ചിത്രീകരിച്ചിരിക്കുന്നതും ചിത്രത്തിന്റെ മികവാണ്. ക്രിത്രിമത്വമില്ലാത്ത സിനിമ എന്ന സവിശേഷതയും ക്ലാഷിനുണ്ട്. 2016ലെ കാന്‍ ചലച്ചിത്രമേളയില്‍ ഉത്ഘാടന ചിത്രമായിടരുന്ന ക്ലാഷിന് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ സംവിധായകന്‍ മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.