ലച്ചിത്ര മേളയില്‍ വ്യത്യസ്തരാകുകയാണ് ക്ലബ്ബ് എഫ്.എം ടീം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പേരുകളുള്‍പ്പെടുത്തിയ സിനിമാ മരം തയ്യാറാക്കി ഡെലിഗേറ്റുകളുടെ ഇഷ്ടം നേടിയ ക്ലബ്ബ് എഫ്.എം ചലച്ചിത്രോത്സവ വേദിയില്‍ ബുള്ളറ്റ് റാലിയും നടത്തി. ''നല്ല സിനിമകളുണ്ടാകട്ടെ, കാണാന്‍ ജനങ്ങളുണ്ടാകും'', ''ഇനി കാത്തിരിക്കാം, അടുത്ത വര്‍ഷം വരെ'' എന്നിങ്ങനെ എഴുതിയ പ്ലാക്കാര്‍ഡുകളുമായാണ് ബുള്ളറ്റ് റാലി സംഘടിപ്പിച്ചത്.