തിരുവനന്തപുരം: ദേശീയ ഗാനം മന:പൂര്‍വ്വം അടിച്ചേല്‍പ്പിക്കാനും മന:പൂര്‍വ്വം അവഹേളിക്കാനും പാടില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഭാരതീയനാണെന്ന് പറയുന്നതില്‍ അഭിമാനമുള്ളയാണ് താനെന്നും ദേശീയ ഗാനം ബഹുമാനിക്കപ്പെടേണ്ടതാണെന്നും സത്യന്‍ അന്തിക്കാട് വ്യക്തമാക്കി. 

ഇന്നലെ എന്തൊക്കെയാണ് സംഭവിച്ചതെന്ന് അറിയില്ല. ദേശീയ ഗാനം അടിച്ചേല്‍പ്പിക്കുന്ന വിധത്തിലാകുന്നുണ്ടോ എന്ന് കാര്യം അറിയില്ലെന്നും ഒരോ സിനിമക്കും മുമ്പ് ദേശീയഗാനം കേള്‍ക്കിപ്പിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമാണെന്നും അതിനെ എഴുന്നേറ്റു നില്‍ക്കാതെ ചോദ്യം ചെയ്യാനാകില്ലെന്നും സത്യന്‍ അന്തിക്കാട് ചൂണ്ടിക്കാട്ടി. വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതിന് പകരം ആളുകളുടെ അഭിപ്രായം അറിഞ്ഞ ശേഷം യുക്തമായ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.