രുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുകയാണ്. ഏറ്റവും മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിനുവേണ്ടി പതിനഞ്ച് ചിത്രങ്ങളാണ് മത്സരിക്കുന്നത്. ഇതില്‍  മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങളുണ്ട്. വിധു വിന്‍സെന്റിന്റെ മാന്‍ഹോളും ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരവും.

മത്സരവിഭാഗത്തിലെ അഞ്ച് ചിത്രങ്ങള്‍ ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ദി ലാസ്റ്റ് മ്യൂസല്‍ അഥവാ ചിത്രോകറാണ് ഏക ഇന്ത്യന്‍ ചിത്രം. മിഷേല്‍ ഖലേഫി, സീമ ബിശ്വാസ്, സെറിക് അപ്രിമോവ്, ബാരാന്‍ ഹൊസാരി, പെഡ്രോ പിമെന്റ എന്നീ ജൂറി അംഗങ്ങളാണ് സുവര്‍ണ ചകോരത്തിനായുള്ള ചിത്രം തിരഞ്ഞെടുക്കുക. മികച്ച ചിത്രരം തിഞ്ഞെടുക്കാന്‍ ഡെലിഗേറ്റുകള്‍ക്കും അവസരമുണ്ട്.

സുവര്‍ണ ചകോരത്തിനായി മത്സരിക്കുന്ന ചിത്രങ്ങള്‍:

1. ക്ലെയര്‍ ഒബ്‌സ്‌ക്യുയര്‍
സംവിധാനം: യെസിന ഉസ്‌തോഗ്ലു
രണ്ട് സ്ത്രീകളുടെ മനോവിചാരങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയുമാണ് ഈ തുര്‍ക്കിഷ് ചിത്രം സഞ്ചരിക്കുന്നത്.    

2. ക്ലാഷ്
സംവിധാനം മുഹമ്മദ് ദിയാബ്
ഈജിപ്റ്റിലെ മുല്ലപ്പൂ വിപ്ലവമാണ് കഥാപശ്ചാത്തലം. നിലനില്‍പ്പിനുവേണ്ടിയുള്ള സൈന്യത്തിന്റെയും പ്രതിഷേധക്കാരുടെയും ശ്രമങ്ങളാണ് ഇതിവൃത്തം.

3. കോള്‍ഡ് ഓഫ് കലന്ദര്‍
സംവിധാനം: മുസ്തഫ കാര
 കരിങ്കടല്‍ മേഖലയിലെ ഒരു മലമ്പ്രദേശത്ത് ധാതുഖനനത്തിന് ശ്രമിച്ച പരാജയപ്പെട്ട ഒരാളുടെ കഠിനജീവിതത്തിന്റെ കഥ ചിത്രം പറയുന്നു. പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഒരു ബന്ധമാണ് ചിത്രത്തിന് ഊടുംപാവും നെയ്യുന്നത്.

4. ഡൈ ബ്ല്യൂട്ടിഫുള്‍
സംവിധാനം: യുന്‍ റോബിള്‍സ് ലാന
ഭിന്നലിംഗത്തില്‍പ്പെട്ട ഒരാളുടെ മരണമാണ് ഇതിവൃത്തം. പുരുഷനായി സംസ്‌കരിക്കാനുള്ള അച്ഛന്റെ ശ്രമത്തിനിടെ സുഹൃത്തുക്കള്‍ മൃതദേഹം മോഷ്ടിക്കുന്നു. ഒളിസ്ഥലത്ത് അവര്‍ തൃഷയെന്ന ഭിന്നലിംഗത്തില്‍പ്പെട്ടയാള്‍ക്ക് മറ്റൊരു പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നു.

5. നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍
സംവിധാനം: വാങ് സ്യുബോ

6. മാജ് റാത്തി കെറ്റേകി
 സംവിധാനം: സാന്ത്വന ബര്‍ദലോയ്

7. മാന്‍ഹോള്‍
 സംവിധാനം: വിധു വിന്‍സെന്റ്

8. സിങ്ക്
 സംവിധാനം: ബ്രെറ്റ് മൈക്കല്‍ ഇന്നെസ്

9. സോള്‍ ഓണ്‍ എ സ്ട്രിങ്
സംവിധാനം: ഷട്ടങ് യാങ്
പ്രദര്‍ശനം: വൈകീട്ട് 3.15- കലാഭവന്‍

10. ദി കേഴ്‌സ്ഡ് വണ്‍സ്
 സംവിധാനം: നാന ഒബിരി-യെബോ മാക്‌സിമിലിയന്‍ ക്ലോസന്‍

11. ദി ലാസ്റ്റ് മ്യൂറല്‍
സംവിധാനം: സൈബല്‍ മിത്ര
പ്രദര്‍ശനം: കാലത്ത് 11.30-കൈരളി

12. ദി റിട്ടേണ്‍
സംവിധാനം ഗ്രീന്‍ സെങ്
പ്രദര്‍ശനം: വൈകീട്ട് 3.00-കൈരളി

13. വെയല്‍ഹൗസ്ഡ്
സംവിധാനം: ജാക് സാഗ

14. കാട് പൂക്കുന്ന നേരം
സംവിധാനം: ഡോ. ബിജു

15. വേര്‍ ആര്‍ മൈ ഷൂസ്
സംവിധാനം: ക്ലൗമാസ് പൗരാമദ്
പ്രദര്‍ശനം: കാലത്ത് 9.00-കൈരളി