ഗ്രാജ്വേഷന്‍

സംവിധാനം: ക്രിസ്റ്റിയന്‍ മുന്‍ഗ്യു, രാജ്യം: റൊമാനിയ, ദൈര്‍ഘ്യം: 128 മിനിറ്റ്

ട്രാന്‍സില്‍വാനിയയില്‍ താമസിക്കുന്ന അമ്പതുകാരനായ റോമിയോ അല്‍ഡേയെന്ന ഡോക്ടര്‍ തന്റെ മകള്‍ എലിസയെ വിദേശത്ത് അയച്ച് പഠിപ്പിക്കണമെന്്‌ന ആഗ്രഹിക്കുന്നു. അയാളുടെ ആഗ്രഹം പോലെത്തന്നെ എലിസയ്ക്ക് ലണ്ടനില്‍ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നു. എന്നാല്‍ തന്റെ ആദ്യ എഴുത്തു പരീക്ഷയ്ക്ക് മുമ്പ് എലിസ ആക്രമിക്കപ്പെടുന്നു. തുടര്‍ന്ന് എലിസയിലുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സോള്‍ ഓണ്‍ എ സ്ട്രിങ്

സംവിധാനം:സാങ് യാങ് , രാജ്യം: ചൈന, ദൈര്‍ഘ്യം: 82 മിനിറ്റ്

ടിബറ്റില്‍ നിന്നുള്ള കൗബോയ് തായ്‌ബെയിന് താന്‍ കൊന്ന മാനിന്റെ വായില്‍ നിന്നും ദിവ്യശക്തിയുള്ള ഒരു കല്ല് കിട്ടുന്നു. ആ കല്ല് അതിന്റെ ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ തായ്‌ബെയ് നടത്തുന്ന യാത്രയും ആ യാത്രയില്‍ രണ്ട് പേര്‍ അവനോടൊപ്പം കൂടുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ഫ്രം നോവേര്‍

സംവിധാനം: മാത്യു ന്യൂട്ടന്‍, രാജ്യം: യു.എസ്.എ, ദൈര്‍ഘ്യം: 89 മിനിറ്റ്

ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന മൂന്ന് സുഹൃത്തുക്കള്‍, ഒരു ഡൊമനിക്കന്‍ പെണ്‍കുട്ടി. ആഫ്രിക്കക്കാരനായ ആണ്‍കുട്ടി, പിന്നെയൊരു പെറിവില്‍ നിന്നുള്ള പെണ്‍കുട്ടി. മറ്റുള്ള കുട്ടികളെപ്പോലെ കൂട്ടുകാരോടൊപ്പം ചുറ്റിയടിക്കാനും പ്രണയിക്കാനുമൊക്കെ ഇവര്‍ക്കും താത്പര്യമുണ്ട്. എന്നാല്‍ അമേരിക്കന്‍ പൗരത്വമില്ലാത്ത ഇവരുടെ ജീവിതം മുള്‍മുനയിലാകുകയാണ്. പിന്നീട് മൂന്ന് പേരും അമേരിക്കന്‍ പൗരത്വത്തിനായി ശ്രമിക്കുന്നു. 

ദി ലാസ്റ്റ് മ്യുറല്‍

സംവിധാനം: സെയ്ബല്‍ മിത്ര, രാജ്യം: ഇന്ത്യ, ദൈര്‍ഘ്യം: 127 മിനിറ്റ്

ബിജോണ്‍ ബോസെന്ന അന്ധനായ പെയ്ന്ററുടെ കഥ പറയുന്ന ചിത്രം. അധിക സമയവും കുട്ടികളോടൊപ്പം ചെലവഴിച്ച് അവര്‍ക്ക് പ്രചോദനം നല്‍കാനാണ് ബിജോണ്‍ ശ്രമിക്കുന്നത്. പിന്നീട് തിതിയെന്ന യുവാവായ ഒരു പെയ്ന്റര്‍ ബിജോണിന്റെ ജീവിതത്തിലേക്കു വരുന്നതും അത് ബിജോണിന്റെ ജീവതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്.