രാജ്യാന്തര ചലച്ചിത്രമേള സിനിമകള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് ചലച്ചിത്രമേളയുടെ ഫോക് ഫെസ്റ്റിവല്‍ ക്യൂറേറ്ററും ചലച്ചിത്രതാരവുമായ സജിത മഠത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. വജ്ര കേരളം പരിപാടിയുമായി ബന്ധപ്പെട്ട് ചലച്ചിത്രമേളയ്ക്കിടെ സംഘടിപ്പിച്ച നാടന്‍ കലാപരിപാടികള്‍ക്ക് വന്‍ പ്രതികരണമാണ് ലഭിച്ചതെന്നും ഇത് കണക്കിലെടുത്ത് അടുത്ത വര്‍ഷവും ഇത്തരം പരിപാടികള്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നു സജിത പറഞ്ഞു. എല്ലാ കലാരൂപങ്ങള്‍ക്കും പെര്‍ഫോമന്‍സിനുള്ള ഇടമായി ചലച്ചിത്രമേള മാറണമെന്നും സജിത പറഞ്ഞു.

ചലച്ചിത്രമേളയ്ക്കിടയില്‍ ഇത്തരമൊരു നാടന്‍ കലാപരിപാടിക്ക് ആളെ കിട്ടുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍, ഞങ്ങളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി നിറഞ്ഞ സദസ്സായിരുന്നു ഓരോ പരിപാടിക്കും ഉണ്ടായിരുന്നത്. എന്തുകൊണ്ട് ഐ.എഫ്.എഫ്.കെയ്ക്കിടയില്‍ ഫോക്‌ഫെസ്റ്റിവല്‍ എന്നു ചോദിച്ചാല്‍, സത്യത്തില്‍ വജ്രകേരളം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടാണ് അത് വന്നത്. കേരളത്തിന്റെ അറുപതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇത്തരമൊരു പരിപാടി നടന്നാല്‍ നന്നായിരിക്കില്ലെ എന്ന ചിന്തയില്‍ നിന്നാണ് ഈ പരിപാടിക്ക് തുടക്കമായത്. കേരളത്തിന് ഇങ്ങിനെയൊരു പാരമ്പര്യമുണ്ടെന്നും മേളയ്ക്ക് എത്തുന്നവരെ മനസ്സിലാിക്കാന്‍ പറ്റിയ അവസരമല്ലെ ഇത് എന്ന ചിന്തയില്‍ നിന്നാണ് ഇതിന്റെ തുടക്കം. അറുപത് വര്‍ഷത്തെ കേരളത്തിലെ അവതരണ കലയുടെ ചരിത്രം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നു. ആദ്യ ദിവസം രസ ബാന്‍ഡിന്റെ നാടന്‍ സംഗീത പരിപാടിയും പിന്നീട് നാടന്‍ പാട്ട് കലാകാരന്‍ കുട്ടപ്പന്‍ ചേട്ടനും അതുകഴിഞ്ഞ് ബാംബു സംഗീതവുമായിരുന്നു. ആദിവാസി കലാകാരന്മാരുടെ പര്‍ഫോമെന്‍സ് ആളകള്‍ക്ക് ഇഷ്ടമാകുമോ എന്നൊരു സംശയമുണ്ടായിരുന്നു. എന്നാല്‍, അത് ഞങ്ങളെ അത്ഭുതപ്പെടുത്തി എന്നാണ് പലരും എന്നോട് പറഞ്ഞത്. അതുകഴിഞ്ഞ് നാരായണന്‍ കുട്ടി ആശാന്റെ മുടിയേറ്റ്. ഗോതുരുത്തില്‍ നിന്നുള്ള ചവിട്ടുനാടക സംഘം, പാവക്കൂത്ത്, അറബന മുട്ട് എന്നിവ നടന്നു. എല്ലാറ്റിനും നല്ല പ്രതികരണമാണ് ലഭിച്ചത്.

അടുത്ത വര്‍ഷവും ഉണ്ടാകുമോ എന്ന് പലരും ചോദിക്കുന്നു. അതിനുള്ള സാധ്യതയുണ്ട്. സിനിമയുടെ മാത്രം ഇടമല്ല. എല്ലാവര്‍ക്കും പെര്‍ഫോം ചേയ്യേണ്ടതുണ്ട്.

അടുത്ത വര്‍ഷവും ഉണ്ടാകുമോ എന്ന് പലരും ചോദിക്കുന്നു. അതിനുള്ള സാധ്യതയുണ്ട്. സിനിമയുടെ മാത്രം ഇടമല്ല. എല്ലാവര്‍ക്കും പെഫോം ചേയ്യേണ്ടതുണ്ട്.-സജിത പറഞ്ഞു.