രിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്ക് പരിഗണന നല്‍കിയെന്ന പ്രത്യേകതയുമായാണ് ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള അവസാനിക്കുന്നത്. ജെന്‍ഡര്‍ ബെന്‍ഡര്‍ എന്നൊരു വിഭാഗം തന്നെ ഉള്‍പ്പെടുത്തി ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 

എട്ടു ദിവസത്തെ അനുഭവങ്ങള്‍ വളരെ മികച്ചതായിരുന്നുവെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സണെന്ന കാരണത്താല്‍ ആരും മാറ്റി നിര്‍ത്തിയെല്ലെന്നും ശ്രീയും ശ്രീക്കുട്ടിയും പറയുന്നു. മേളക്ക് വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആദ്യമായി പങ്കെടുക്കുന്നതിന്റെ അങ്കലാപ്പുണ്ടായിരുന്നു. എന്നാല്‍ ജെന്‍ഡര്‍ ബെന്‍ഡര്‍ എന്ന വിഭാഗത്തില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. ശ്രീ പറയുന്നു.

ചിത്രങ്ങള്‍ കണ്ടതില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങിയില്ല എന്നതിലാണ് ശ്രീക്ക് സന്തോഷം. അതിലെ പ്രശ്‌നങ്ങള്‍ കൂടി മേളക്കെത്തിയവര്‍ ചര്‍ച്ച ചെയ്തു. ഇതോടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ മാധ്യമശ്രദ്ധ ലഭിച്ചതായും ശ്രീ ചൂണ്ടിക്കാട്ടുന്നു.

ഇതിവരെ സ്‌ക്രീനില്‍ കണ്ടവരെ ഫെസ്റ്റിവലിനിടയില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്രീക്കുട്ടി. സംവിധായകന്‍ ലാല്‍ ജോസിനെ കണ്ടപ്പോള്‍ ചാന്തുപൊട്ട് എന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയതായും ശ്രീക്കുട്ടി പറയുന്നു. ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമതിയോടാണെന്ന് പറഞ്ഞാണ് ഇരുവരും സംസാരം അവസാനിപ്പിച്ചത്. ഒപ്പം അടുത്ത മേളക്കെത്തുമെന്ന ഉറപ്പും നല്‍കി.