റാനിയന്‍ ചിത്രങ്ങള്‍ എല്ലാ ചലച്ചിത്ര മേളയിലും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.  ഇത്തവണ മെര്‍ജാന്‍ അഷ്‌റാഫി സാദെയുടെ ദ സിസ് എന്ന ചിത്രമാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. മധ്യവര്‍ഗ കുടുംബത്തിലെ അമ്മയുടെയും മകളുടെയും കഥ പറയുന്ന ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ള അമ്പത് വയസ്സുകാരിയായ അബ്ജിയെന്ന സ്ത്രീയും അവരുടെ അമ്മയും തമ്മിലുള്ള അഗാധമായ ഹൃദയ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം