ഖാവെന്ന കവിതയിലൂടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വ്യക്തിയാണ് സാം മാത്യു. തന്റെ നാലാമത്തെ ചലച്ചിത്ര മേളക്കെത്തിയ സാം മാത്യുവിന് സംബന്ധിച്ച് ഐ.എഫ്.എഫ്.കെ ഒരു ജനകീയമായ സിനിമ കാണലാണ്. ഒരു പണിയുമില്ലാത്തവരല്ല ചലച്ചിത്ര മേളക്കെത്തുന്നതും സിനിമയോടുള്ള അതിയായ താത്പര്യം മൂലം ജോലിയും മറ്റു ആവശ്യങ്ങളും മാറ്റി വെച്ചാണ് എല്ലാവരും തിരുവന്തപുരത്തെത്തുന്നതെന്നും സാം മാത്യു പറയുന്നു.

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോളാണ് സാം മാത്യുവിന് ഇതുവരെ കണ്ടതില്‍ ഇഷ്ടപ്പെട്ട സിനിമ. ശക്തമായ വിഷയമാണ് മാന്‍ഹോള്‍ കൈകാര്യം ചെയ്യുന്നതെന്ന് സാം മാത്യു പറയുന്നു.