ന്റെ ആസ്വാദന ശൈലിയെയും കാഴ്ച്ചാശീലങ്ങളെയും മാറ്റി മറിച്ചത് ചലച്ചിത്ര മേളയാണെന്ന് ചലച്ചിത്ര താരവും നാടകപ്രവര്‍ത്തകനുമായ കണ്ണന്‍ നായര്‍. ഐ.എഫ്.എഫ്.കെയില്‍ ഇതുവരെ ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്ന ഒറ്റ ചിത്രവും കണ്ടിട്ടില്ല. ഇതുവരെ കണ്ട ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ പൊതുജനങ്ങളിലേക്കെത്തണം. തന്റെ 12ാം ഐ.എഫ്.എഫ്.കെയാണിത്. പ്രാര്‍ത്ഥിക്കാന്‍ അമ്പലത്തില്‍ പോകുന്നതു പോലെയാണ് സിനിമ കാണാന്‍ ഐ.എഫ്.എഫ്.കെയ്‌ക്കെത്തുന്നത്. കണ്ണന്‍ നായര്‍ പറയുന്നു.