ജിപ്ഷ്യന്‍ ചിത്രം ക്ലാഷാണ് മേളയിലെ താരം. ചിത്രത്തിന്റെ നിശാഗന്ധിയിലെ പ്രദര്‍ശനത്തിനിടെയുണ്ടായ ദേശീയഗാന വിവാദവും ക്ലാഷിന്റെ ആരാധകരുടെ എണ്ണം കൂട്ടി. പതിനൊന്ന് വര്‍ഷമായി മേളക്കെത്തുന്ന ശ്രീജിത്തിന്റെ ഇഷ്ട ചിത്രവും ക്ലാഷ് തന്നെയാണ്. ഏറെ നേരം ക്യൂ നിന്ന ശേഷമാണ് ക്ലാഷ് കാണാനായി തിയേറ്ററിനുള്ളിലെക്കിയതെന്ന് ശ്രീജിത്ത് പറയുന്നു. 

എന്നാല്‍ 2012 മുതല്‍ മേളയിലെ സ്ഥിരസാന്നിധ്യമായ ജിഷ്ണുവിനെ ഇത്തവണ അമ്പരിപ്പിച്ചത് നെരൂദയും അലോയ്‌സുമാണ്. കൈരളിയുടെ പടവുകളില്‍ നിന്ന് മേളയുടെ ആഘോഷം ടാഗോറിലേക്ക് മാറിയതില്‍ ജിഷ്ണുവിനും ശ്രീജിത്തിനും പരിഭവമുണ്ട്. കൈരളിയിലെ ഉത്സഹാക്കൂട്ടത്തിന് ശേഷം മറ്റു തിയേറ്ററുകളിലേക്ക് വേഗത്തിലെത്താന്‍ കഴിയും. ടാഗോറില്‍ നിന്ന് ഓരോ തിയേറ്ററും പിടിക്കാന്‍ പ്രയാസമാണെന്ന് ഇരുവരും പറയുന്നു.