ങ്ങനാശ്ശേരി എസ്.ബി കോളേജിലെ ജാനിസി ജോണ് ആദ്യമായാണ് ചലച്ചിത്ര മേളക്കെത്തുന്നത്. ആദ്യ മേള തന്നെ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് ജെയ്ന്‍സി പറയുന്നു. സിങ്കും കോള്‍ഡ് ഓഫ് കലന്ദറുമാണ് കണ്ടതില്‍ വെച്ച് ജാനിസിക്ക് ഏറ്റവും ഇഷട്‌പ്പെട്ട ചിത്രങ്ങള്‍. കോള്‍ഡ് ഓഫ് കലന്ദറിനടക്ക് ലാഗ് ഉണ്ടായെങ്കിലും മുഴുവനായി കണ്ടു കഴിയുമ്പോള്‍ മികച്ച ചിത്രമായി തോന്നും. കുടിയേറ്റത്തിന്റെ പ്രതിസന്ധികളും സ്ത്രീകളുടെ പ്രശ്‌നങ്ങളുമെല്ലാം മനസ്സിലാക്കാന്‍ സിനിമകളിലൂടെ സാധിക്കുന്നുവെന്നും ജാനിസി പറയുന്നു. ഒപ്പം ഏറെ ചര്‍ച്ചയായ ക്ലാഷെന്ന ചിത്രം കാണാനായില്ല എന്ന സങ്കടവും ജെയ്ന്‍സി പങ്കുവെക്കുന്നു.