ഘോഷം...ആനന്ദം...നല്ല സിനിമ തന്‍ പൂക്കാലം....ചലച്ചിത്ര മേളക്കായി തിരുവനന്തപുരം സ്വദേശിയും മുന്‍ റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസറുമായ രഘുപതി തയ്യാറാക്കിയ പാട്ടു തുടങ്ങുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി ചലച്ചിത്ര മേളക്കെത്തുന്ന രഘുപതിയെ സംഗീത വഴിയിലെത്തിച്ചത് ചലച്ചിത്ര മേളയാണ്. ഇത്രയയും ആളുകള്‍ പങ്കെടുക്കുന്ന ചലച്ചിത്രോത്സവത്തിന്റെ മാറ്റു കൂട്ടനായാണ് പാട്ടൊരുക്കിയതെന്ന് രഘുപതി പറയുന്നു. കഴിഞ്ഞ മേളയിലും പാട്ടുമായി രഘുപതിയെത്തിയിരുന്നു.ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ള രഘുപതി ഇപ്പോള്‍ നാഗ എന്ന സംവിധായകന്റെ പുതിയ തമിഴ് പടത്തിനായി സംഗീതമൊരുക്കുന്ന തിരക്കിലാണ്.