അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മൂന്ന് ചിത്രങ്ങളിലെ നായികയാണ് ഗോവന്‍ സ്വദേശിയായ രാവി കിഷോര്‍. ഗോവന്‍ ചിത്രങ്ങള്‍ക്കുള്ള പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കുപാംചോ ദര്യോ, എന്‍.എഫ്.ഡി.സി ഫിലിം ബാസാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറാത്തി ചിത്രം വാത്, ഷമല്‍ ചാക്കോ സംവിധാനം ചെയ്ത പീകാബൂ എന്നീ ചിത്രങ്ങളിലെ നായികയാണ്. മലയാളത്തില്‍ പട, മോഡസ് ഓപ്പറാണ്ടി, റഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ രാവി വേഷമിട്ടു കഴിഞ്ഞു.