ലോകം അറിയേണ്ട വിഷയമാണ് ബിറ്റെർ സ്വീറ്റിന്റേതെന്ന് സംവിധായകൻ ആനന്ദ് മഹാദേവൻ. ​ഗോവയിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ പഞ്ചസാര വ്യവസായവുമായി ബന്ധപ്പെട്ട് കരിമ്പുപാടത്തെ വനിതാ തൊഴിലാളികൾക്ക് നേരേ നടക്കുന്ന കടുത്ത ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളാണ് ചിത്രം  പറയുന്നത്. ആർത്തവകാലത്തെ നാല് ദിവസങ്ങളിലെ സ്ത്രീകളുടെ കാര്യക്ഷമത കുറയുന്നതിന് പരിഹാരമായി ഗർഭപാത്രം നീക്കം ചെയ്യുന്ന ആചാരം നിലനിൽക്കുന്നുവെന്ന് ആനന്ദ് മഹാദേവൻ പറഞ്ഞു.