അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യമായി എത്തിയതിന്റെ സങ്കോചത്തിലാണ് ചെല്ലപ്പാണ്ടി. താൻ ആദ്യമായി അഭിനയിച്ച ചിത്രം ഓസ്കാറിന് വേണ്ടി ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായതും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നതെല്ലാം വളരെ അത്ഭുതത്തോടെ നോക്കി കാണുകയാണ് ഈ പതിനാല് വയസ്സുകാരൻ. സംവിധായകൻ പി.എസ് വിനോദ് രാജിനും ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭാനുപ്രിയയ്ക്കുമൊപ്പമാണ് ചെല്ലപ്പാണ്ടി മേളയിലെത്തിയത്. വ്യാഴാഴ്ച സിനിമ പ്രദർശനത്തിനെത്തുമ്പോൾ എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ നാണത്തോടെയുള്ള ചിരിയായിരുന്നു മറുപടി. 

ചിത്രത്തിലെ വേഷമെന്താണ് എന്ന് ചോദിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. സിനിമയിൽ ഞാൻ വേലു, എന്നാൽ എന്റെ ശരിക്കും പേര് ചെല്ലപ്പാണ്ടിയെന്നാണ്. മധുരയിൽ നിന്നാണ് വരുന്നത്. 

നയൻതാരയും വിഘ്നേഷ് ശിവനും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിലേക്ക് ചെല്ലപ്പാണ്ടിയെ കൊണ്ടുവന്നത് സംവിധായകനാണ്.  പി.എസ് വിനോദ് രാജിന്റെ ആദ്യചിത്രമാണിത്. വേലുവായി അഭിനയിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ലെന്ന് ചെല്ലപ്പാണ്ടി പറയുന്നു.

അഭിനയിക്കാൻ പേടിയൊന്നും ഉണ്ടായിരുന്നില്ല. നല്ല രസമായിരുന്നു. രണ്ട് വർഷം മുൻപ് തുടങ്ങിയ സിനിമയാണ്. അന്ന് ഞാൻ ഏഴാം ക്ലാസിലായിരുന്നു. ഇപ്പോൾ ഒൻപതിലാണ് പഠിക്കുന്നത്- ചെല്ലപ്പാണ്ടി കൂട്ടിച്ചേർത്തു.

റോട്ടർഡാം ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയ ചിത്രമാണ് കൂഴങ്കൽ. ചെല്ലപാണ്ടിയ്ക്ക് പുറമെ റുത്തതാടിയാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. മദ്യപാനിയായ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ ഭാര്യ വീട് വിട്ടുപോകുന്നു. ഒടുവിൽ അവരെ തിരികെയെത്തിക്കാൻ ഭർത്താവും മകനും പരിശ്രമിക്കുകയും ഒടുവിൽ വിജയം നേടുന്നതുമാണ് ചിത്രത്തിന്റെ കഥ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.

content highlights : koozhangal movie actor Chellapandi interview Indian Panorama Oscar Nayanthara Vighnesh Sivan