ജാലിയന്‍വാലാബാഗ്, പാനിപത് യുദ്ധം എന്നിവയെക്കുറിച്ചെല്ലാം ചരിത്ര പുസ്തകങ്ങള്‍ രചിക്കപ്പെടുമ്പോള്‍ സൈന്‍ബാരി സംഭവം ആളുകള്‍ മറക്കുന്നത് എന്തുകൊണ്ടെന്ന് സംവിധായിക സംഘമിത്ര ചൗധരി.  അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സൈന്‍ബാരി മുതല്‍ സന്ദേശ്ഖാലി വരെ എന്ന ചിത്രത്തിന്റെ സംവിധായികയാണ് സംഘമിത്ര ചൗധരി. 1970-2019 വരെ പശ്ചിമബംഗാളില്‍ അരങ്ങേറിയ അതിക്രൂരമായ രാഷ്ടീയ കൊലപാതകങ്ങളെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

രാഷ്ട്രീയപ്രേരിത കൊലപാതകങ്ങളില്‍ പതിനായിരങ്ങള്‍ ബംഗാളില്‍ അഭയാര്‍ഥകളായി. പശ്ചാമ ബംഗാളിലെ സുന്ദര്‍ബന്‍സിലെ ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് അവരെ അയച്ചു. മരുന്നോ ഭക്ഷണമോ വസ്ത്രമോ യാതൊരു സൗകര്യങ്ങളും അവര്‍ക്കില്ലായിരുന്നു. കൃഷിയിലൂടെ അവര്‍ അതിജീവിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു ദിവസം ഒരുകൂട്ടം അജ്ഞാതര്‍ അടങ്ങുന്ന സംഘം ദ്വീപിലെത്തി അവിടുത്തെ ജനങ്ങളെ കൊന്നൊടുക്കി. ഇതെല്ലാമാണ് എന്റെ സിനിമ സംസാരിക്കുന്നത്.

പശ്ചിമ ബംഗാളില്‍ നടക്കുന്ന സംഭവങ്ങളില്‍ മാധ്യമശ്രദ്ധ കുറവാണെന്നും അതാണ് തന്നെ സിനിമ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും സംഘമിത്ര ചൗധരി.  സൈന്‍ബാരിയിലെ സംഭവം ചരിത്രരേഖകളില്‍ ഇല്ലാത്തത് തന്നെ അത്ഭുതപ്പെടുന്നുവെന്നും സംഘമിത്ര ചൗധരി കൂട്ടിച്ചേര്‍ത്തു.

ബര്‍ദ്ധമാന്‍ പട്ടണത്തിലെ സൈന്‍ബാരി കുടുംബത്തിനെതിരെ നടന്ന ആക്രമണമാണ് സൈന്‍ബാരി കൊലപാതകങ്ങള്‍. കുടുംബത്തിലെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അവരുടെ രക്തത്തില്‍ കുതിര്‍ന്ന ചോറ് അവരുടെ അമ്മയെ നിര്‍ബന്ധിച്ച് കഴിപ്പിച്ചു. ഒരു മകന്‍ ആ സമയത്ത് വീട്ടില്‍ ഇല്ലാത്തതിനാല്‍ അയാള്‍ രക്ഷപ്പെട്ടു. ബര്‍ദ്ധമാന്‍ പട്ടണത്തിലെ ആളുകള്‍ ഇന്നും നടുക്കത്തോടെയാണ് ഇതെല്ലാം ഓര്‍ക്കുന്നത്. എന്നാല്‍ ഇതെക്കുറിച്ച് ചരിത്ര പുസ്തകങ്ങളില്ല- സംഘമിത്ര ചൗധരി കൂട്ടിച്ചേര്‍ത്തു.

Content Highlights: IFFI 2021, sanghamitra choudhury, sainbari incident