പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് 7 മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്ത വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് ഉദ്ഘാടകൻ.

മൺമറഞ്ഞ മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണുവിന് ഉദ്ഘാടന ചടങ്ങിൽ ആദരം അർപ്പിക്കും. കൂടാതെ പുനീത് രാജ്കുമാർ,  ദിലീപ് കുമാർ, സുമിത്ര ഭാവെ, സഞ്ചാരി വിജയ്, സുരേഖ സിക്രി തുടങ്ങിയവരെയും മേളയിൽ അനുസ്മരിക്കും.

73 രാജ്യങ്ങളിൽനിന്ന് 148 ചിത്രങ്ങൾ അന്താരാഷ്ട്ര വിഭാഗത്തിൽ പ്രദർശനത്തിനെത്തും. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രഞ്ജിത്ത് ശങ്കറിന്റെ 'സണ്ണി', ജയരാജിന്റെ 'നിറയെ തത്തകളുള്ള മരം' തുടങ്ങിയവയാണ് ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാള ചിത്രങ്ങൾ

content highlights : Tribute To Nedumudi Venu Puneet Rajkumar Dileep Kumar Surekha Sikri in IFFI 2021