പനാജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഹോളിവുഡ് നടന്‍ ഷോണ്‍ കോണറിയ്ക്ക് ആദരം. ചലച്ചിത്ര മേളയുടെ റിട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നടന്റെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.  റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിംഗര്‍, അണ്‍ടച്ചബിള്‍സ്, യു ഓണ്‍ലി ലീവ് ടൈ്വസ് എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. 

നവംബര്‍ 20നാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടനം. ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 28 ന് മേളയ്ക്ക് സമാപനമാകും. 

Content Highlights: International film festival of India to honour Sean Connery