പനാജി : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അഥിതിയായി നടി സാമന്ത. ഫാമിലി മാൻ 2 വെബ് സീരീസിന്റെ സംവിധായകരായ രാജ് നിധിമൊരു കൃഷ്ണ ഡികെ എന്നിവർക്കൊപ്പമാണ് സാമന്ത എത്തിയത്. ആമസോൺ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. സീരീലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ മനോജ്‌ ബാജ്പെയി ചടങ്ങിൽ എത്തിയിരുന്നില്ല എങ്കിലും വീഡിയോ കോളിലൂടെ ചർച്ചയിൽ പങ്കെടുത്തു.

9 എപ്പിസോഡുകളുള്ള സീസണ്‍ 2 ജൂണ്‍ 4നാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. 

ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് ഫാമിലി മാന്‍ 2 പ്രദർശനത്തിനെത്തിയത്. തമിഴ് ജനതയെയും, ഈഴം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സീരീസിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. സാമന്തയ്ക്കെതിരേയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. 

രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായുള്ള സാമന്തയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണ് നിരൂപകര്‍ വിലയിരുത്തിയത്. അപകടം നിറഞ്ഞ നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. 

content highlights : Samantha Ruth Prabhu at IFFI 2021