പനാജി: ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സീസിയ്ക്കും ഹംഗേറിയന്‍ സംവിധായകന്‍ ഇസ്‌തെവന്‍ സാബോയ്ക്കും സത്യജിത്ത് റേ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം. ഗോവ രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചാണ് പുരസ്‌കാരം. ലോക സിനിമയ്ക്ക് ഇരുവരും നല്‍കിയ സംഭാവനകള്‍ വളരെ അമൂല്യമാണെന്ന് പുരസ്‌കാരം പ്രഖ്യാപനത്തിന് ശേഷം മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജയരാജ് സംവിധാനംചെയ്ത 'നിറയെ തത്തകളുള്ള മരം', രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത 'സണ്ണി' എന്നിവയാണ് പനോരമ ഫീച്ചര്‍ വിഭാഗത്തിലെ മലയാളചിത്രങ്ങള്‍. ഐമി ബറുവ സംവിധാനം ചെയ്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദിമാസ ഭാഷയിലുള്ള 'സെം ഖോര്‍' ആണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടനചിത്രം.

Content Highlights: Martin Scorsese, Istevan Szabo to receive Satyajit Ray Lifetime Achievement award