ന്യൂഡൽഹി: ഗോവ ചലച്ചിത്രോത്സവത്തിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള സിനിമകളുടെ പട്ടിക പുറത്തിറക്കി.

നിഖിൽ മഹാജൻ സംവിധാനംചെയ്ത ‘ഗോദാവരി’, നിപുൺ അവിനാഷ് ധർമാധികാരി സംവിധാനംചെയ്ത ‘മേ വസന്തറാവു’ (മറാഠി ചിത്രങ്ങൾ), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ ‘സെംഖോർ’ എന്നീ ഇന്ത്യൻ സിനിമകൾ മത്സരവിഭാഗത്തിൽ ഉൾപ്പെടുന്നു.

സുവർണ ചകോരത്തിനും മറ്റു പുരസ്കാരങ്ങൾക്കുമായി ഈ 15 ചിത്രങ്ങളും മത്സരിക്കുന്നുണ്ട്.

Content Highlights: International film festival of India 15 Movies in IFFI Competition Movies