പനാജി: സ്പാനിഷ് ചിത്രം 'ദ കിങ് ഓഫ് ഓള്‍ ദ വേള്‍ഡ്' 52-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. കാര്‍ലോസ് സോറ സംവിധാനം ചെയ്ത ഈ ചിത്രം ഒരു മ്യൂസിക്കല്‍ ഡ്രാമയാണ്. സ്‌പെയിനും മെക്‌സികോയും സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

നവംബര്‍ 20നാണ് ചലച്ചിത്രമേള ആരംഭിക്കുന്നത്‌. ഇന്ത്യന്‍ പനോരമയില്‍ മലയാളത്തില്‍ നിന്ന് ജയസൂര്യ നായകനായ സണ്ണി, ജയരാജിന്റെ നിറയെ തത്തകളുള്ള മരം തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. സത്യജിത്ത് റേയുടെ 100-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നവംബര്‍ 28 ന് മേളയ്ക്ക് സമാപനമാകും. 

Content Highlights: IFFI Goa, The King of all the world, opening movie, International film festival of India