ഓരോ അഭിനേതാക്കളും കഥാപാത്രങ്ങളിൽ ഒളിമ്പിക്സ് താരങ്ങളെപ്പോലെ ആത്മസമർപ്പണം നടത്തണമെന്ന് നടൻ ഹൃത്വിക് റോഷൻ. 52-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ വെർച്വൽ ഇൻ കോൺവർസേഷനിൽ സംസാരിക്കുകയായിരുന്നു നടൻ.

 "പുതിയ തലമുറയിലെ താരങ്ങളോട് എനിക്ക് പറയാനുള്ളത്  ഇത്രയും മാത്രമാണ്. ഒരു അഭിനേതാവ് ആദ്യമായി കഥാപാത്രവുമായി താതാത്മ്യം പ്രാപിക്കണം. കഥാപാത്രങ്ങളുടെ വികാരങ്ങൾ നമ്മുടേതായി മാറണം. നിങ്ങൾ ഒളിമ്പിക്സിലെ അത്ലറ്റുകളെ കണ്ടിട്ടില്ലേ. അവരെപ്പോലെ കഠിനാധ്വാനം ചെയ്യാൻ തയ്യാറാകണം"- ഹൃത്വിക് പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാ​ഗങ്ങളെയും സിനിമകൾ പ്രതിനിധാനം ചെയ്യണമെന്നും ഹൃത്വിക് അഭിപ്രായപ്പെട്ടു. ഒടിടി പ്ലാറ്റ്ഫോമുകളുടെ ആവർഭാവം എല്ലാവർക്കും വലിയ അവസരങ്ങളാണ് തുറന്ന് കൊടുത്തതെന്നും ഹൃത്വിക് കൂട്ടിച്ചേർത്തു.

Content Highlights : Hrithik Roshan at IFFI 2021 advice to aspiring actors