അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബ്രിക്സ് ചിത്രങ്ങൾക്കം ഇടം നൽകിയത് തികച്ചും അഭിനന്ദനമർഹിക്കുന്ന തീരുമാനമായിരുന്നുവെന്ന് ജൂറി അം​ഗങ്ങൾ. ആദ്യമായാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ബ്രിക്സ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചെെന, സൗത്ത് ആഫ്രിക്ക തുട​ങ്ങിയ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ അം​ഗങ്ങൾ.

ജൂറിയിലെ ഒരോരുത്തരും ബ്രിക്സ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. രാഹുൽ റാവയിൽ (ജൂറി ചെയർപേഴ്സൺ) (ഇന്ത്യ), മരിയ ബ്ലാഞ്ചെ അൽസിന ഡി മെൻഡോണ (ബ്രസീൽ), താണ്ടി ഡേവിഡ്സ് (ദക്ഷിണാഫ്രിക്ക), നീന കൊച്ചെലിയേവ (റഷ്യ), ഹൗ കെമിംഗ് (ചൈന) എന്നിവരാണ് മറ്റു അം​ഗങ്ങൾ.

ലോകത്തിലെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങളാണ് ബ്രിക്സ്.  പ്രമുഖ ചലച്ചിത്ര നിർമ്മാണ രാജ്യങ്ങൾ കൂടിയാണ്. ഇവയെ ഒരുമിച്ച്  ഒരുമിച്ച് കൊണ്ടുവരാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഈ ചിത്രങ്ങൾ ഐക്യത്തിന്റെ പ്രതീകമാണ്. ബ്രിക്സ് ചിത്രങ്ങൾക്ക് പ്രത്യേക പുരസ്കാരമുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായിക സംവിധായകൻ, നടി, നടൻ, പ്രത്യേക ജൂറി പരാമർശം തുടങ്ങി അഞ്ച് വിഭാ​ഗങ്ങളിൽ പുരസ്കാരം നൽകും- ജൂറി അം​ഗങ്ങൾ വ്യക്തമാക്കി.

content highlights : BRICS movies in IFFI 2021