പനാജി: 2021-ലെ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം നടിയും എം.പിയുമായ ഹേമ മാലിനിക്ക്. ​ഗോവയിൽ നടക്കുന്ന 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്. 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂറും ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചേർന്ന് പുരസ്കാരം വിതരണം ചെയ്തു. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഹേമമാലിനി പറഞ്ഞു. ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടവയാണെന്നും അതിൽ അല്പം ഇഷ്ടം കൂടുതലുള്ളത് സീതാ ഓർ ​ഗീത, ഷോലെ എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയാണെന്നും അവർ പറഞ്ഞു.

Hema Malini
ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ഹേമ മാലിനിക്ക് നൽകുന്നു

നിലവിൽ മഥുരയിൽ നിന്നുള്ള ലോക്സഭാം​ഗമാണ് ഹേമ മാലിനി. 

Content Highlights: 52 IFFI, Goa International Film Festival 2021, Hema Malini, Indian Film Personality of the Year 2021