പനാജി: രാജ്യാന്തര ചലച്ചിത്ര മേളയില്‍ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ പനോരമയ്ക്ക് തുടക്കമായി. അങ്കിത് കോത്താരി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം പാഞ്ചികയായിരുന്നു (നോണ്‍ഫീച്ചര്‍) ഉദ്ഘാടന ചിത്രം.
ഇന്ത്യന്‍ സമൂഹത്തിലെ ജാതിസമ്പ്രദായത്തിന്റെയും സാമൂഹിക വിവേചനത്തിന്റെയും പശ്ചാത്തലത്തില്‍ മിരി, സുബ എന്നീ രണ്ടു പെണ്‍കുട്ടികളുടെ സൗഹൃദത്തെ ആസ്പദമാക്കിയാണ് പാഞ്ചിക കഥ പറയുന്നത്. തുഷാറിന്റെ സാന്ത് കീ ആംഖായിരുന്നു ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യം ചിത്രം. ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെ എന്ന നോണ്‍ ഫീച്ചര്‍ ചിത്രവും ഇതോടൊപ്പം പ്രദര്‍ശിപ്പിച്ചു.
Content Highlights: Indian Panorama began started at International Film Festival of Goa, 2020 2021 iffi