പനാജി: 51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ജനുവരി 16 മുതല്‍ 24 വരെയാണ് മേള സംഘടിപ്പിക്കുന്നത്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് മേള സംഘടിപ്പിക്കുന്നത്. രോഗവ്യാപനം തടയാന്‍ ഇത്തവണ 2500 പേര്‍ക്ക് മാത്രമേ മേളയ്ക്ക് പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് വെര്‍ച്വലായി മേളയില്‍ പങ്കെടുക്കാം. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://iffigoa.org/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.