ഗോവയില്‍ ജനുവരി 16ന് ആരംഭിക്കുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌ഐ) കാലിഡോസ്‌കോപ് വിഭാഗത്തില്‍ 12 വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മികച്ച സിനിമകളാണ് ഈ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കുന്നത്.
കാലിഡോസ്‌കോപ് വിഭാഗത്തിലെ സിനിമകള്‍: വീ സ്റ്റില്‍ ഹാവ് ദ് ഡീപ് ബ്ലാക്ക് നൈറ്റ്, ഗുസ്താവോ ഗല്‍വാവ് (ബ്രസീല്‍, ജര്‍മനി), വിന്‍ഡോ ബോയ് വുഡ് ഓള്‍സോ ലൈക് ടു ഹാവ് എ സബ്മറീന്‍, അലെക്സ് പിപ്പര്‍നോ (യുറഗ്വായ്), ഫൊര്‍ഗൊട്ടെന്‍ വീ വില്‍ ബീ, ഫെര്‍ണാന്‍ഡോ ട്ര്യൂബ (കൊളംബിയ), ഹൈഫ സ്ട്രീറ്റ്, മൊഹനദ് ഹയാല്‍ (ഇറാഖ്), ലവ് അഫയ്ര്‍, ഇമ്മാനുവല്‍ മുറെ (ഫ്രഞ്ച്), ആപ്പിള്‍സ്, ക്രിസ്റ്റോസ് നികു (ഗ്രീസ്), പാര്‍ഥിനോണ്‍ മാന്റസ്, ക്വെഡാര്‍വിഷ്യസ് (ലിത്വാനിയ), മൈ ലിറ്റില്‍ സിസ്റ്റര്‍ സ്റ്റെഫനി ഷുവാറ്റ്, വെറോണിക് റെയ്മന്‍ഡ് (സിറ്റ്സര്‍ലന്‍ഡ്), ദ് ഡെത്ത് ഓഫ് സിനിമ ആന്‍ഡ് മൈ ഫാദര്‍ ടൂ, ഡാനി റോസെന്‍ബര്‍ഗ് (ഇസ്രയേല്‍), ദ് ബിഗ് ഹിറ്റ്, ഇമ്മാനുവല്‍ കുര്‍കോണ്‍ (ഫ്രാന്‍സ്), വാലി ഓഫ് ദ് ഗോഡ്സ്, ലെയ്ച് മജൂസ്‌കി (പോളണ്ട്), നൈറ്റ് ഓഫ് ദ് കിങ്‌സ്, ഫിലിപ് ലകോട്ട് (ഫ്രാന്‍സ്).
ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടക്കേണ്ടിയിരുന്ന മേള കോവിഡ് പശ്ചാത്തലത്തിലാണ് ജനുവരിയിലേക്ക് മാറ്റിയത്. ഇത്തവണ ഹൈബ്രിഡ് രീതിയിലാണ് മേള. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായും സിനിമ കാണാന്‍ സൗകര്യമുണ്ട്.