ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇത്തവണ മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. കൃപാല്‍ കലിതയുടെ ബ്രിഡ്ജ്, സിദ്ധാര്‍ത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആന്‍ഡ് ഹിസ് മാന്‍, ഗണേശ് വിനായകന്‍ സംവിധാനം ചെയ്ത തേന്‍ എന്നിവയാണ് മത്സര വിഭാഗത്തിലുള്ള ഇന്ത്യന്‍ ചിത്രങ്ങള്‍.
തിയാഗോ ഗ്യുടസിന്റെ പോര്‍ച്ചുഗീസ് ചിത്രം ദി ഡൊമൈന്‍, ആന്‍ഡേഴ്സ് റഫിന്റെ ഡാനിഷ് ചിത്രം ഇന്‍ ടു ദി ഡാര്‍ക്നെസ്, കമെന്‍ കലെവിന്റെ ബള്‍ഗേറിയന്‍-ഫ്രഞ്ച് ചിത്രം ഫെബ്രുവരി, നിക്കോളാസ് മോറിയുടെ ഫ്രഞ്ച് ചിത്രം മൈ ബെസ്റ്റ് പാര്‍ട്ട്, പിയോറ്റര്‍ ദോമലിയൂസ്‌കിയുടെ പോളിഷ്-ഐറിഷ് ചിത്രം ഐ നെവര്‍ ക്രൈ, ലിയാനാര്‍ഡോ മെഡലിന്റെ ചിലിയന്‍ ചിത്രം ലാ വെറോണിക്ക, ഷിന്‍ സു വോണ്ണിന്റെ ദക്ഷിണ കൊറിയന്‍ ചിത്രം ലൈറ്റ് ഫോര്‍ ദി യൂത്ത്, ലൂയിസ് പറ്റിനോയുടെ സ്പാനിഷ് ചിത്രം റെഡ് മൂണ്‍ ടൈഡ്, അലീ ഗവിറ്റാന്റെ ഇറാനിയന്‍ ചിത്രം ഡ്രീം എബൗട്ട് സൊഹ്‌റാബ്, രാമിന്‍ റസൂലിയുടെ അഫ്ഗാന്‍-ഇറാനിയന്‍ ചിത്രം ദ ഡോഗ് ഡിഡ് നോട് സ്ലീപ് ലാസ്റ്റ് നൈറ്റ്, കോ ചെന്‍ നിയെന്റെ തായ്വാനീസ് ചിത്രം ദി സൈലന്റ് ഫോറസ്റ്റ്, ദാരിയ ഓനിഷ്ചെങ്കോയുടെ ഉക്രേനിയന്‍-സ്വിസ് ചിത്രം ദി ഫോര്‍ഗോട്ടന്‍ എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങള്‍
അര്‍ജന്റീനയില്‍ നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ് രാജ്യാന്തര ജൂറി അധ്യക്ഷന്‍. പ്രിയദര്‍ശന്‍, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കര്‍ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈന്‍ (ബംഗ്ലദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്.
Content Highlights: Goa International Film Festival IFFI 2020-2021 International competition