കോളാമ്പിയില്‍ രഞ്ജി പണിക്കര്‍ അഭിനയിച്ചില്ല, പെരുമാറി: ടി.കെ.രാജീവ്കുമാര്‍

കോളാമ്പിയില്‍ അരുന്ധതിയുടെ കഥാപാത്രം നിത്യാ മേനോന്‍ ചെയ്യണമെന്ന് തന്നെയായിരുന്നു ആഗ്രഹിച്ചതെന്ന് സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍.  അവര്‍ ചെയ്താല്‍ മാത്രമെ അതിന് നിലനില്‍പ്പുണ്ടാകുകയുള്ളൂ. ശക്തായി അവതരിപ്പിക്കാന്‍ കഴിയുകയും ചെയ്യും. ജവഹര്‍ സൗണ്ട്സ് ഉടമയുടെ വേഷം ചെയ്യാന്‍ മികച്ച ഒരു അഭിനേതാവിനെ വേണമായിരുന്നു. രണ്‍ജിയുമായി വളരെക്കാലത്തെ പരിചയമുണ്ട്. ഈ വേഷം അദ്ദേഹത്തിന് ചെയ്യാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. മാത്രമല്ല കഥയിലെ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവും ബോദ്ധ്യവും രണ്‍ജിക്കുണ്ട്. ഈ കഥാപാത്രത്തിന്റെ മേക്കപ്പിന്റെ സ്‌കെച്ച് പലതവണ വരച്ചു നോക്കി. മുംബൈയിലെ പ്രശസ്തനായ മേക്ക്പ്പ് ആര്‍ട്ടിസ്റ്റാണ് കഥാപാത്രത്തെ സ്‌കെച്ച് ചെയ്തത്. മേക്കപ്പ് കൂടി ചേര്‍ന്നപ്പോള്‍ രഞ്ജി പൂര്‍ണമായും കഥാപാത്രമായി. രഞ്ജി പണിക്കര്‍ കഥാപാത്രമായി അഭിനയിക്കുകയല്ല, പെരുമാറുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented