ന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ വാതില്‍ തുറന്നുകൊണ്ട് രാജ്യാന്തര ചലച്ചിത്ര മേളയില്‍ 50 ഇന്ററാക്ടീവ് ഡിജിറ്റല്‍ എക്‌സിബിഷന്‍. കലാ അക്കാദമിക്കു സമീപം ഒരുക്കിയിരിക്കുന്ന പ്രദര്‍ശന വേദിയില്‍ വിവിധ സിനിമകളുടെ പോസ്റ്ററുകളും ചലച്ചിത്രകാരന്‍മാരുടെ  ചിത്രങ്ങളും അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ബൃഹദായ ചരിത്രവുമാണ് നമ്മളെ സ്വാഗതം ചെയ്യുക.

സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചലച്ചിത്ര മേളയുടെയും ഇന്ത്യന്‍ സിനിമയുടെയും ചരിത്രമാണ് ഇവിടെ കാത്തുവച്ചിരിക്കുന്നത്. മേള അവസാനഘട്ടത്തില്‍ എത്തിയതോടെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ വലിയ നിര തന്നെയാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന വെര്‍ച്വല്‍ സാങ്കതിക വിദ്യ ഉപയോഗിച്ചുള്ള റെഡ് കാര്‍പ്പറ്റ് ഗെയിം തുടങ്ങിയവയും ഇവിടെയുണ്ട്.

parvathy

കേന്ദ്ര വാര്‍ത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് ഇന്ററാക്ടീവ് ഡിജിറ്റല്‍ എക്‌സിബിഷന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രം പറയുന്ന എക്‌സിബിഷന്‍ എന്ന ആശയം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഉയര്‍ന്നു വരുന്നത്. ബ്യൂറോ ഓഫ് ഔട്ട് റീച്ച് കമ്മ്യൂണിക്കേഷന്റെ നിയന്ത്രണത്തില്‍ വരുന്ന ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ ഗോവയും ചേര്‍ന്നാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

iffi 2019

ഈ സംരംഭം യുവതലമുറയ്ക്ക് വേണ്ടി- ആരതി കര്‍ഖാനിസ്

രാജാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഇത്തരത്തില്‍ ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചത് പുതു തലമുറയ്ക്ക് വേണ്ടിയാണ്. വളരെ സമ്പന്നമാണ് ഇന്ത്യന്‍ സിനിമയുടെ ചരിത്രം. ദാദാ സാഹേബ് ഫാല്‍ക്കേയില്‍ ആരംഭിക്കുന്നതാണ് ഇന്ത്യന്‍ സിനിമയുടെ ചരിത്രം. സ്വാതന്ത്ര്യ ഇന്ത്യയേക്കാള്‍ പഴക്കമുണ്ട് ഇന്ത്യന്‍ സിനിമയ്ക്ക്. അത് യുവതലമുറ അറിയാനും പരിചയപ്പെടാനും വേണ്ടിയാണ് 50 ഇന്ററാക്ടീവ് ഡിജിറ്റല്‍ എക്‌സിബിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിക്കായി കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് പൂര്‍ണ പിന്തുണ നല്‍കുക എന്നതായിരുന്നു നാഷ്ണല്‍ ഫിലിം ആര്‍ക്കൈവ്‌സിന്റെ ചുമതല. ഇതിന് പിന്നില്‍ സാങ്കേതിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമടക്കുമുള്ള ഒരു വലിയ കൂട്ടായ്മയുണ്ട്- നാഷ്ണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ റിസര്‍ച്ച് ആന്റ് ഡോക്യുമെന്റേഷന്‍ മേധാവി ആരതി കര്‍ഖാനിസ് പറഞ്ഞു.

aarathi

വിവരങ്ങള്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ല- ടി. റിയാസ് ബാബു

എക്‌സിബിഷന് വേണ്ടി വിവരങ്ങള്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ലെന്ന് ഫീല്‍ഡ് ഔട്ട് റീച്ച്  ബ്യൂറോയിലെ ഫീല്‍ഡ് പബ്ലിസ്റ്റി ഓഫീസര്‍ ടി. റിയാസ് ബാബു പറഞ്ഞു. കോഴിക്കോട് സ്വദേശിയായ ടി. റിയാസ് ബാബു ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ പൂെന വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

വിവരങ്ങള്‍ കണ്ടെത്തുക എളുപ്പമായിരുന്നില്ല.  ഇന്നത്തെ കാലത്ത് എല്ലാം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ സാങ്കേതിക വിദ്യ ഇന്ത്യയില്‍ വളരുന്നതിന് മുന്‍പുള്ള കാലഘട്ടത്തിലെ വിവരങ്ങള്‍ അത് കണ്ടെത്തുന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു. ലഭ്യമായ വിവരങ്ങളെ കൂട്ടിച്ചേര്‍ത്ത് എക്‌സിബിഷന്‍ രൂപത്തിലാക്കാന്‍ ഞങ്ങള്‍ നാഷ്ണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ, നാഷ്ണല്‍ ഫിലിം മ്യൂസിയം എന്നിവയുടെ സഹായം തേടി.

riyaz babu

ഒരുപാട് മാസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ എക്‌സിബിഷന്‍. ഒരുപാടിു പേര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. ജനങ്ങളുടെ പ്രത്യേകിച്ച് വിദ്യര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടി എഡുക്കേഷന്‍ ഡയറക്ടറുടെ ഞങ്ങള്‍ സഹായം തേടി. ഗോവയിലെ എല്ലാ സ്‌കൂളുകളിലേയ്ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കി. ആദ്യ ദിവസം 100 കുട്ടികളാണ് വന്നത്. എന്നാല്‍ അവസാന ദിവസം എത്തിയപ്പോഴേക്കും കുട്ടികളുടെ എണ്ണം 1700 കവിഞ്ഞു. ഇപ്പോഴും കുട്ടികള്‍ വന്നു കൊണ്ടിരിക്കുകയാണ്. സിനിമാമേഖലയുമായി ബന്ധപ്പെട്ട പലരും ഇവിടം സന്ദര്‍ശിച്ചിരുന്നു. മികച്ച അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്- ടി. റിയാസ് ബാബു പറഞ്ഞു.
Content Highlights : iffi 2019 updates digital exhibition depicting indian history