ദ്യത്തെ സിനിമയയ്ക്ക്  തന്നെ ദേശീയ പുരസ്‌കാരം കിട്ടിയതില്‍ അഭിമാനമുണ്ടെന്ന് ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണ്‍. ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിന് വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് നിഖിലിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കിയത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വച്ച് നിഖില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

ഭയാനകത്തിലേക്ക്

കുട്ടനാടിനെ കുറിച്ച് നിഖില്‍ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അത് ജയരാജ് കാണാന്‍ ഇടയായതോടെയാണ് നിഖിലിനെ ഭയാനകത്തിന്റെ ക്യാമറ ചെയ്യാന്‍ വിളിക്കുന്നത്. പഴയ കാലഘട്ടം പുനഃസൃഷിടിക്കുന്ന ജോലി ആയതിനാല്‍ ചെറിയ തോതില്‍ വെല്ലുവിളി നേരിട്ട സിനിമയാണ് ഭയാനകം.

ജയരാജ് സാര്‍

ജയരാജ് സാറിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ഒരുപാട് അധ്വാനിക്കേണ്ടി വന്ന ചിത്രമാണ് ഭയാനകം. രണ്ടാംലോക മഹായുദ്ധത്തിന്റെ തുടക്കത്തിലെ കാലഘട്ടമാണ്. ആ കാലഘട്ടം പുനഃസൃഷിക്കാന്‍ ഒരുപാട് റഫറന്‍സുകള്‍ നടത്തിയിട്ടുണ്ട്. അന്നത്തെ കുട്ടനാടല്ല ഇന്നത്തേത്. വള്ളങ്ങള്‍ക്ക് പകരം ബോട്ടുകളായി. വൈദ്യുതിയുടെ കടന്നുവരവോടെ ധാരാളം ഇലട്രിക് പോസ്റ്റുകളായി. അതെല്ലാം മറച്ചു വച്ചിട്ടാണ് ചിത്രീകരിക്കേണ്ടത്. സാങ്കേതിക ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഷൂട്ടിങ്ങിനിടയില്‍ നമ്മള്‍ ഒരുപാട് ശ്രദ്ധിക്കണം. അതുകൊണ്ട് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. അതു തന്നെ വലിയ സന്തോഷം.

Content Highlights : Nikhil S Praveen interview at IFFI 2018. cinematographer interview