ലോകസിനിമകളുടെ ക്ലിപ്പിങ്ങുകള്‍ മാത്രം ഉപയോഗിച്ച് ഈ ലോകത്തിലെ അന്യായങ്ങളെ തുറന്നു കാട്ടുക എന്നതാണ് ഇമേജ് ബുക്ക് വഴി ഴാങ് ഗൊദാര്‍ദ് ചെയ്തിരിക്കുന്നത്. 

മാസ്റ്റര്‍ ക്ലാസ്സ് സിനിമകളിലെ ദൃശ്യങ്ങളെ ഉപയോഗപ്പെടുത്തി സെല്ലുലോയിഡിന്റെ കാലത്തെ ഒരു വയോധികന്‍ നടത്തുന്ന ഒരു പറച്ചിലാണ് ഈ സിനിമ. പൂര്‍ണ്ണമായും പരീക്ഷണ സിനിമ എന്ന് വിളിക്കാവുന്ന ഒന്ന്. ചലച്ചിത്ര പ്രബന്ധം എന്നും പറയാം. സാധാരണ ഗൊദാര്‍ദ് സിനിമകളുടെ ശൈലിയല്ല ഇമേജ് ബുക്കിന്. അതുകൊണ്ട് തന്നെ തിയ്യറ്ററില്‍ പ്രതീക്ഷയോടെ എത്തിയിരുന്ന ഡെലിഗേറ്റുകളില്‍ ചിലര്‍ ഇറങ്ങിപ്പോയി. എങ്കിലും 86 വയസ്സിലും സിനിമ ചെയ്യുന്ന, സിനിമയില്‍ സംസാരിക്കുന്ന ഗൊദാദിനെ കേള്‍ക്കാനായി സ്‌നേഹത്തോടെ മഹാഭൂരിപക്ഷവും അവിടെത്തന്നെ ഇരുന്നു. 

സിനിമയുടെയും ലോകത്തിന്റെയും ബഹുസ്വരചരിത്രം ഏകദേശമെങ്കിലും  അറിയുന്നവര്‍ക്കേ ഇത് മനസ്സിലാക്കാനാവൂ. ഗൊദാര്‍ദ് തന്നെ എടുത്ത 90 മണിക്കുര്‍ നീണ്ട ലോക സിനിമയുടെ ദൃശ്യചരിത്രത്തിന്റെ ഹൃസ്വമായ ഒരു വായനയായി ഇതിനെ കാണാം. ഇഷ്ടപ്പെടുന്ന സിനിമയല്ല.  എങ്കിലും യുദ്ധവും അക്രമങ്ങളും തകര്‍ത്ത നിലവിലുള്ള അധികാര ക്രമത്തെ തുറന്നു കാട്ടുന്നതാണ് ഗൊദാര്‍ദിന്റ കാഴ്ചപ്പാട്, വിവരണവും. അത് തന്നെ സിനിമയുടെ മികവും.

Content highlights : The Image Book IFFI 2018 Jean Luc Godard