ടക്കെണിയിലായ ഒരു യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് ആദില്‍ഖാന്‍ യെര്‍ഡസാനോവ് സംവിധാനം ചെയ്ത ' ജന്റില്‍ ഇന്‍ഡിഫ്രന്‍സ് ഓഫ് ദ വേള്‍ഡ്' എന്ന ചിത്രം. 

സുല്‍ത്താന എന്ന യുവതിയും അവളുടെ അഭ്യുദയകാംക്ഷിയായ കൗണ്‍ഡിക് എന്ന യുവാവിന്റെയും കഥയാണ് 'ദ ജന്റില്‍ ഇന്‍ഡിഫ്രന്‍സ് ഓഫ് ദ വേള്‍ഡി'ല്‍ പറയുന്നത്. പുതുമയുള്ള ഒരു പ്രമേയമല്ലെങ്കിലും വേറിട്ട അവതരണ ശൈലിയാണ് കഥ പറയാന്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. 

അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ സുല്‍ത്താനത്തിന്റെ ചുമലിലാകുന്നു. അച്ഛന്‍ വരുത്തി വച്ച ബാധ്യതകള്‍ തീര്‍ക്കേണ്ടത് വീട്ടിലെ മുതിര്‍ന്ന കുട്ടിയായ അവളുടെ ചുമതലയാണ്. കടം വീടണമെങ്കില്‍ പട്ടണത്തില്‍ താമസിക്കുന്ന അമ്മാവനെ കാണണമെന്നും സഹായം അഭ്യര്‍ഥിക്കണമെന്നും അവളുടെ അമ്മ പറയുന്നു. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അമ്മാവന് മുന്‍പില്‍ കൈനീട്ടാന്‍ ആദ്യം അവള്‍ വിസമ്മതിക്കുന്നു. എന്നാല്‍ അമ്മയുടെ കുത്തുവാക്കുകള്‍ക്ക് മുന്‍പില്‍ പിടിച്ചു നില്‍ക്കാനാവാതെ പട്ടണത്തിലേക്ക് പോകാമെന്ന് അവള്‍ തീരുമാനിക്കുന്നു. 

കലങ്ങിയ മനസ്സോടെയാണ് അവള്‍ പട്ടത്തിലേക്ക് യാത്ര തിരിക്കുന്നത്. വഴിയില്‍ വച്ച് കൗണ്‍ഡികിനെ കാണുകയും യാത്ര പറയുകയും ചെയ്യുന്നു. അവളെ ഒറ്റയ്ക്ക് പട്ടണത്തില്‍ വിടാന്‍ കൗണ്‍ഡിക് തയ്യാറാവുന്നില്ല. തനിക്കും പട്ടണത്തില്‍ വരണമെന്ന് കൗണ്‍ഡിക് പറയുമ്പോള്‍ സുല്‍ത്താന എതിര്‍ക്കുന്നു. എന്നാല്‍ ആ എതിര്‍പ്പുകളെ അയാള്‍ വകവയ്ക്കുന്നില്ല. അവര്‍ ഒരുമിച്ച് യാത്ര തിരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

സുല്‍ത്താന എന്ന കഥാപാത്രം വലിയ അഭിമാനിയാണ്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ അവളെ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. അതിനിടയില്‍ ആത്മാര്‍ഥ സ്‌നേഹവുമായി അവള്‍ക്കൊപ്പം ഒരു ജീവിതം സ്വപ്നം കണ്ടിരിക്കുന്ന കൗണ്‍ഡിക് അവള്‍ക്കൊരു  നൊമ്പരമായി തീരുന്നു. ഒരു പക്ഷേ സുല്‍ത്താനയ്ക്ക് മാത്രമല്ല കണ്ടിരിക്കുന്ന പ്രേക്ഷകനും കൗണ്‍ഡിക് നൊമ്പരമാണ്.

സുല്‍ത്താനയുടെയും കൗണ്‍ഡികിന്റെയും പ്രണയത്തിലൂടെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുകയാണ് സംവിധായകന്‍. ഒരു വ്യക്തിയെ വില്ലനും നായകനുമാക്കുന്നത് ജീവിതസാഹചര്യങ്ങളാണെന്ന് ദ ജന്റില്‍ ഇന്‍ഡിഫ്രന്‍സ് ഓഫ് ദ വേള്‍ഡ് വരച്ചു കാണിക്കുന്നു.

Content Highlights : IFFI 2018 Goa The Gentle Indifference of the World Movie review Adilkhan Yerzhanov