ഷ്ടപ്രതാപവും തീവ്രപ്രണയവും ചരിത്രവും ഇടകലര്‍ന്ന സിനിമയോടെയാണ് ഗോവന്‍ മേളയ്ക്ക് തുടക്കമായത്. നോവലിലൂടെ പരിചിതമായ പ്രണയലേഖനങ്ങള്‍ തേടിയുള്ള ഒരു ഗവേഷകന്റെ യാത്രയാണ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ദി ആസ്പേണ്‍ പേപ്പേഴ്സ്. ഹെന്ററി ജെയിംസിന്റെ ഇതേ പേരിലുള്ള നോവലിന്റെ സിനിമാ ഭാഷ്യമായ ചിത്രത്തിന്റെ കഥാ പശ്ചാത്തലം 19-ാം നൂറ്റാണ്ടിലെ വെനീസ് നഗരമാണ്. കവി ജെഫ്രി ആസ്പേണ്‍ തന്റെ പ്രിയതമ ജൂലിയാന ബോര്‍ദെറോയ്ക്ക് അയച്ച പ്രണയലേഖനങ്ങള്‍ കണ്ടെത്താനുള്ള ദൗത്യവുമായാണ് മോര്‍ട്ടണ്‍ വിന്റ് എന്ന നായക കഥാപാത്രം വെനീസിലെത്തിയത്. ജൂലിയാനാ അവരുടെ മരുമകള്‍ക്കൊപ്പമാണ്(ടീന) വെനീസിലെ താമസം. 

ആസ്പേണിനെ കുറിച്ചു അറിയാന്‍ വരുന്നവരുമായി ജൂലിയാന ഇടപഴകില്ല എന്ന മനസ്സിലാക്കി ഒരു സഞ്ചാരി ആയി ചമഞ്ഞാണ് മോര്‍ട്ടണ്‍ വിന്റ് അവര്‍ക്ക് അരികില്‍ എത്തിയത്. വെനീസില്‍ ഉദ്യാനം ഉള്ള ഒരു വീട് അപൂര്‍വ്വം ആയതിനാല്‍ തേടിയെത്തിയതാണ് എന്നുള്ള ആ ന്യായം പക്ഷേ ജൂലിയാനയ്ക്ക് അത്ര ദഹിക്കുന്നില്ല. അവരിലെ സംശയാലു അയാളെ അത്ര വിശ്വാസത്തിലെടുക്കുന്നില്ല. ലക്ഷ്യം കത്തുകളായതിനാല്‍ തന്നെ താമസിക്കാനായി അവര്‍ ആവശ്യപ്പെട്ട ഉയര്‍ന്ന വാടകം പോലും അയാള്‍ കൊടുക്കാന്‍ തയ്യാറാകുന്നു. 

ടീനയുമായി അടുത്ത് അവരില്‍ നിന്ന് കത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ മനസ്സിലാക്കുന്നു. തന്റെ ആഗമന ഉദ്ദേശം അവളെ അയാള്‍ അറിയിക്കുന്നു. ജൂലിയാനയുടെ പക്കല്‍ എഴുത്തുകള്‍ ഉണ്ടെന്ന അറിവ് മാത്രമേ തനിക്കുള്ളു എന്ന് ടീന അയാളെ അറിയിക്കുന്നു. ആ കത്തുകള്‍ കിട്ടുന്നതിനായി ടീനയ്ക്ക് മുന്നില്‍ വിവാഹം വാഗ്ദാനം മുന്നോട്ടുവെക്കാനും അയാള്‍ തയ്യാറാകുന്നു. എന്നാല്‍ അത് അറിയിക്കും മുമ്പ് എഴുത്തുകള്‍ മുഴുവനും കത്തിച്ചു കളഞ്ഞതായി ടീന വെളിപ്പെടുത്തുന്നു. ദൗത്യം പരാജയപ്പെട്ടുവെന്ന തിരിച്ചറിവില്‍ അയാള്‍ അവന്‍ അവിടം വിടുന്നു. 

12 ദിവസം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ ജൂലിയാനാ മരിച്ചതായി അറിയുന്നു. അതിനിടയില്‍ ജൂലിയാനയുടെ മുറിയില്‍ നടത്തിയ തിരച്ചിലില്‍ പ്രണയലേഖനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ടീന മോര്‍ട്ടനെ ധരിപ്പിക്കുന്നു. തിരിച്ചെത്തിയ നായകനോട് കത്തുകള്‍ നശിപ്പിക്കാന്‍ അനുവദിക്കാതെ താന്‍ സൂക്ഷിച്ചിട്ടുള്ളതായി വെളിപ്പെടുത്തുന്നു. കാര്യങ്ങള്‍ മാറിമറിഞ്ഞ് കത്തുകള്‍ കയ്യെത്തും ദൂരത്ത് എന്ന് ആശ്വസിക്കുന്ന നായകന് കത്തുകള്‍ കൈമാറുന്നതിന് അവളെ വിവാഹം കഴിക്കണമെന്ന ഉപാധിയാണ് മുന്നോട്ടുവെക്കുന്നത്. ജൂലിയന്‍ ലാന്‍ഡസ് ഒരുക്കിയ ചിത്രത്തില്‍ വലന്റീന പ്രസ്റ്റ് എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് വിഖ്യാത പോളീഷ് സംവിധായകന്‍ റോമന്‍ പൊളാന്‍സ്‌കിയുടെ മോര്‍ഗാനെ പൊളാന്‍സ്‌കിയാണ്. ജോനാഥാന്‍ റസ് മേയേഴ്സാണ് നായക വേഷം ചെയ്തിരിക്കുന്നത്.

Content Highlights : IFFI 2018 Goa The Aspern Papers movie review Julien Landais IFFI 2018 movie review