മില്‍കോവ് ലാസരോവ് സംവിധാനം ചെയ്ത അഗ എന്ന ചിത്രം  മഞ്ഞു വീണ് തണുത്ത ഒരു ഏകാന്ത പ്രദേശത്ത് താമസിക്കുന്ന ദമ്പതികളെ അടിസ്ഥാനമാക്കിയാണ്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക്, സെഡ്‌ന ദമ്പതികള്‍. ജീവിതത്തില്‍ ഏറെ ഒന്നും സംഭവിക്കാതെ നീങ്ങുതാണ് ഇവരുടെ ദിനചര്യ. അതില്‍ മാറ്റങ്ങള്‍ വരുന്നത് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടു മാത്രം.

പുതുതലമുറ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നഗരങ്ങളിലേക്ക് നീങ്ങിയതിനാല്‍ ഇവര്‍ക്ക് പുറംലോകവുമായുള്ള ബന്ധം വളരെ കുറവാണ്. ആകെ ഉള്ളത് വിറകും മണ്ണെണ്ണയും കൊണ്ടുവരുന്ന ചെന എന്ന ചെറുപ്പക്കാരനിലൂടെ മാത്രം. അയാള്‍ ഇവരുടെ മകളായ 'അഗ'യുടെ  വിവരങ്ങളും കൊണ്ടുവരുന്നു. അഗ ദൂരെ ഒരു വജ്രഖനിയില്‍ ജോലിചെയ്യുകയാണ്. കുടുംബം ഒന്നിച്ചില്ലാത്തിന്റെ ദുഃഖം നാനൂക്കിന്റെ സംഭാഷണങ്ങളില്‍ പ്രകടമാണ്. മരണം അടുക്കുന്നത് തിരിച്ചറിയുന്ന സെഡ്‌ന തന്റെ മകളുമായി ഒന്നിച്ചുകഴിയാനായുള്ള തന്റെ ആഗ്രഹം വ്യക്തമാക്കുന്നു.
 
മനുഷ്യ ബന്ധങ്ങളെ ആഴത്തില്‍ വരച്ചു കാട്ടുന്നതാണ്  ചിത്രത്തിന്റെ പ്രമേയം. അത് കൃത്യമായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ഏകാന്തത ചില സമയങ്ങളില്‍ എത്രത്തോളം ഭീകരമാണെന്നും ആഗ പറയുന്നു. 

Content highlights : IFFI 2018 Goa Ága Movie Review Milko Lazarov IFFI 2018