പനാജി: രാജ്യാന്തര ചലച്ചിത്ര മേളയില്‍ കഴിഞ്ഞ ദിവസം ഡെലിഗേറ്റ്‌സും മേളയുടെ സംഘാടകരും തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. കേരളത്തില്‍ നിന്നെത്തിയ ഒരു കൂട്ടം ഡെലിഗേറ്റ്‌സിനെയാണ് അപമാനിക്കുന്ന തരത്തില്‍ ഗോവ സ്റ്റേറ്റ് ഓണ്‍ഡ് എന്റര്‍ടൈന്‍മെന്റ് സൊസെറ്റി ചെയര്‍മാന്‍ രാജേന്ദ്ര താലക് സംസാരിച്ചത്.

ടിക്കറ്റ് കൈവശമുളള ഡെലിഗേറ്റ്‌സിനെ കടത്തി വിടാന്‍ താമസിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കലാ അക്കാദമിയിലാണ് സംഭവം. നേരത്തേ കൂട്ടി ടിക്കറ്റ് ബുക്ക് ഒരു വിഭാഗം ഡെലിഗേറ്റ്‌സിന് തിയറ്ററില്‍ പ്രവേശിക്കാനായില്ല. ഇത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയായിരുന്നു. ചലചിത്ര പ്രദര്‍ശനം നടക്കുന്ന തിയറ്റിലേക്ക് കേറാന്‍ വൈകിയെതോടെ ഇവര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിക്കുകയും  പതിയെ സംഘര്‍ഷത്തിലേക്ക് കടക്കുകയുമായിരുന്നു.

പ്രശ്‌നത്തിനിടയ്ക്ക് തിരിച്ച് കേരളത്തിലേക്ക് പോവാന്‍ രാജേന്ദ്ര താലക് പറഞ്ഞതായി ഡെലികേറ്റുകളില്‍ ഒരാള്‍ ആരോപിക്കുന്നു.

''ഞങ്ങള്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തതാണ്. എന്നാല്‍ സിനിമ തുടങ്ങുന്നതിന് ഇരുപത് മിനിറ്റ് മുന്‍പാണ് ഇവര്‍ ആളുകളെ തിയറ്റിന് അകത്ത് കയറാന്‍ സമ്മതിച്ചത്. ഞങ്ങള്‍ ക്യുവില്‍ കാത്തു നില്‍ക്കുകയായിരുന്നു. എന്നാല്‍ സിനിമ തുടങ്ങുന്നതിന് പത്തുമിനിറ്റ് മുന്‍പ് ടിക്കറ്റ് ഇല്ലാത്തവരെ കയറ്റിവിടാന്‍ ആരംഭിച്ചു ഇതിനാല്‍ ടിക്കറ്റ് കൈവശം ഉണ്ടായിരുന്ന പലര്‍ക്കും തിയറ്റിന് അകത്ത് കയറാനായില്ല. ഞങ്ങളോട് മാപ്പ് പറയാനും സിനിമ രണ്ടാമതും പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ സംഘാടകരോട് ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ രാജേന്ദ്ര താലക് പറഞ്ഞു ''നിങ്ങള്‍ കേരളത്തില്‍ നിന്ന് വന്നതാണെന്ന് അറിയാം. നിങ്ങള്‍  തിരിച്ച് പോകണം''. അദ്ദേഹം മാപ്പു പറഞ്ഞേ മതിയാവു. കേരളത്തില്‍ നിന്നുള്ള ഡെലിഗേറ്റുകളിലൊരാളായ കമല്‍ പറയുന്നു.

എന്നാല്‍ ഇത് നിഷേധിച്ച് രാജേന്ദ്ര താലക് രംഗത്ത് വന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അവിടെ പോയതെന്നും ഡെലിഗേറ്റുകളുടെ എല്ലാ ആവശ്യവും അംഗീകരിച്ചതാണെന്നും താലക്ക് പറയുന്നു. ഈ ആരോപണം വസ്തുത വിരുദ്ധമാണെന്നും താലക്ക് കൂട്ടിചേര്‍ത്തു. ''ഇവിടെയുള്ള തയാറെടുപ്പുകളില്‍ താങ്കള്‍ തൃപ്തനല്ലെങ്കില്‍ താങ്കള്‍ക്ക് തിരിച്ച് പോവാം എന്ന് അവിടെ ബഹളം വെച്ച് ഒരാളോട് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ ഒരുപാട് സിനിമകള്‍ കേരളത്തില്‍ ചെയ്തിട്ടുള്ളതാണ്. ഞാനൊരിക്കലും അയാള്‍ ആരോപിക്കുന്നത് പോലെ പറയില്ല.'' രാജേന്ദ്ര താലക് പറയുന്നു.

പ്രശ്‌നങ്ങളുണ്ടാക്കി വിവാദങ്ങളുണ്ടാക്കാനായി സ്ഥിരമായി ചിലര്‍ വരുന്നുണ്ട്. രാജേന്ദ്ര താലക് കൂട്ടിച്ചേര്‍ത്തു.

ContentHighlights: IFFI 2018, protest In goa film festival, 49th goa film festival, goa, delegate issue, queue management problems