പൂമരം തന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ മാതൃഭൂമി.കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എബ്രിഡ് ഷൈന്‍. ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പൂമരം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പുറമെ ഖേലേ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി എബ്രിഡ് സംവിധാനം ചെയ്ത 1983 പ്രദര്‍ശനത്തിനെത്തി.. 

'ഇത്തവണ ചലച്ചിത്രമേളയില്‍ രണ്ട് സിനിമകളുമായി എത്താന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. എന്റെ എല്ലാ സിനിമകളും വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നുമെല്ലാം പ്രചോദനമുള്‍ക്കൊണ്ടാണ് ഞാന്‍ ഉണ്ടാക്കാറുള്ളത്. 

'1983 ല്‍ കാണിക്കുന്നത് പോലെ മടലുകൊണ്ട് ബാറ്റുണ്ടാക്കി ക്രിക്കറ്റ് കളിക്കുന്ന ബാല്യകാലമൊക്കെ പലര്‍ക്കും ഉണ്ടായിരിക്കും. യുവജനോത്സവത്തിന്റെ ഓര്‍മകളിലേക്ക് തിരിച്ചു കൊണ്ടുപോകാനും അല്ലെങ്കില്‍ അത്തരം ഓര്‍മകള്‍ ഇല്ലാത്തവര്‍ക്ക് അത് സമ്മാനിക്കാനുമാണ് പൂമരം ചെയ്തത്. എനിക്ക് ഏറ്റവും മികച്ച റിവ്യൂ കിട്ടിയത് പൂമരമാണ്. 

'പൂമരത്തിലെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എല്ലാം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ലഭിച്ച സംതൃപ്തി വളരെ വലുതായിരുന്നു.' എബ്രിഡ് ഷൈന്‍ പറഞ്ഞു.

Content highlights : Poomaram got good reviews, says director Abrid Shine at IFFI 2018, poomaram malayalam movie, poomaram film, director abrid shine, Abrid shine interview