പൂമരം പോലുള്ള ഒരു നല്ല സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് നീത പിള്ള. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്ത പൂമരത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തിയപ്പോള്‍ മാതൃഭൂമി.കോമിനോട് സംസാരിക്കുകയായിരുന്നു നീത.

വളരെ അഭിമാനകരമായ നിമിഷമാണിത്. ആദ്യമായി ഞാന്‍ എബ്രിഡ് ഷൈന്‍ സാറിന് നന്ദി പറയുന്നു. കാളിദാസിനും പൂമരത്തിന്റെ ഭാഗമായ മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കും നന്ദി പറയുന്നു.

ഞാന്‍ പെട്രോളിയും എന്‍ജീനിയറിങ്ങില്‍ ഉപരിപഠനം നടത്തുന്ന സമയത്താണ് പൂമരത്തിലെത്തുന്നത്. വെക്കേഷന് വീട്ടില്‍ എത്തിയതാണ്. ഒഡീഷന്റെ പരസ്യം കണ്ടപ്പോള്‍ വെറുതെ ബയോഡാറ്റയും ഫോട്ടോയും അയച്ചു. എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം ഞാന്‍ എനിക്ക് സിനിമാ പശ്ചാത്തലമൊന്നുമില്ല. സ്‌കൂളിലും കോളേജിലും ഒന്നും കാര്യമായി കലാപരിപാടികളില്‍ പങ്കെടുത്തിട്ടുമില്ല. ഓഡീഷന് വിളിച്ചപ്പോള്‍ അവിടെ പോയി. എന്നെ തിരഞ്ഞെടുത്തു. സ്വപ്ന തുല്യമായ അരങ്ങേറ്റമാണ് എബ്രിഡ് ഷൈന്‍ സാര്‍ എനിക്ക് നല്‍കിയത്. 

ContentHighlights:Pommaram actress neetha pilla abrid shine kaalidaas jayaram,Goa Film festival,