ഗോവ:രാജ്യത്തെ സിനിമാ മേഖലയ്ക്ക് പ്രചോദനമേകാന്‍ ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന റൗണ്ട് ടേബിള്‍ ബിസിനസ് കോണ്‍ഫറന്‍സ് നവംബര്‍ 27 ന്  രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഗോവയില്‍ വച്ച് നടക്കും. അമേരിക്കയിലെയും ഇന്ത്യയിലെയും പ്രശസ്ത നിര്‍മാതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഒരു നല്ല സിനിമയ്ക്ക് വേണ്ട തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെ, തിരക്കഥയ്ക്ക് ചേരുന്ന സംവിധായകരെ കണ്ടെത്തുന്നത് എങ്ങനെ, സിനിമ നിര്‍മിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

ജോണ്‍ ഹാര്‍ട്ട് (റവല്യൂഷണറി റോഡ്), വില്ല്യം ഫേ (300, ദ ഹാങ്ങ് ഓവര്‍, ഇന്‍ഡിപെന്‍ഡന്‍സ് ഡേ), ജോണി ഡെപിന്റെ നിര്‍മാണ കമ്പനിയുടെ ഡവലപ്‌മെന്റ് അസോസിയേറ്റായ ബോബി ഡിയോലോണ്‍, ക്രിസ്റ്റഫര്‍ ടില്‍മാന്‍, ബിയാന്‍ക ഗുഡ്‌ലൂ, തമിഴ്, കന്നട, മലയാളം ചിത്രങ്ങളുടെ നിര്‍മാതാവായ റോക്ക് ലൈന്‍ വെങ്കിടേഷ് (ദേശീയ പുരസ്‌കാരം നേടിയ ബോളിവുഡ് ചിത്രം ഭജ്രംഗി ഭായ്ജാന്റെ സഹനിര്‍മാതാവും മോഹന്‍ലാല്‍ ചിത്രം വില്ലന്റെ നിര്‍മാതാവുമാണ് അദ്ദേഹം), അല്ലു അരവിന്ദ് (മഗധീര) , കലൈപുലി എസ്. തനു (തുപാക്കി, കാക്ക കാക്ക) തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Content Highlights: iffi 2018 Round Table Business Conference goa 300 hangover villain producers