പനാജി : 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം പ്രദര്‍ശിപ്പിക്കും. ചിത്രം അന്താരാഷ്ട മമത്സരവിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വെടിയൊച്ചകളും സ്‌ഫോടനങ്ങളും ഇല്ലാതെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതിയുടെ കഥപറഞ്ഞ ഭയാനകം മികച്ച സംവിധായകന്‍, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍ എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ്.

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മില്‍കോ ലാസ്‌രോവ സംവിധാനം ചെയ്ത ആഗ, നിക്കോളാസ് യുവെന്‍സോ സംവിധാനം ചെയ്ത ദി അണ്‍സീന്‍ എന്നിവ പ്രദര്‍ശിപ്പിക്കും. 

റൂമി ജഫ്റി മോഡറേറ്റായി എത്തുന്ന കോണ്‍വര്‍സേഷന്‍ വിത് ദി കപൂര്‍സ് ചാറ്റ് ഷോയില്‍ ബോണി കപൂര്‍, മക്കളായ അര്‍ജുന്‍ കപൂര്‍ ജാന്‍വി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗായകന്‍ അര്‍ജിത് സിംഗ് ആരാധകരുമായി സംവദിക്കുന്ന ഹിറ്റിങ് ദി റൈറ്റ് നോട്ട്‌സ്-അണ്‍പ്ലഗ്ഗ്ഡ് അര്‍ജിത് സിംഗ് ചാറ്റ് ഷോയും , ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ഫിലിം എഡിറ്റര്‍ ശ്രീകര്‍ പ്രസാദ് നയിക്കുന്ന മാസ്റ്റര്‍ ക്ളാസ് സെഷന്‍ - എ കട്ട് അഭൗവ് ദി റെസ്റ്റും- രണ്ടാം ദിനത്തിലെ പ്രത്യേകതയാണ്. 

ഇതുകൂടാതെ അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയോടുള്ള ആദരമായി എസ്.എം ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത മാലയ്ക്കള്ളന്‍ എന്ന ചിത്രവും ഇന്ന് പ്രദര്‍ശിപ്പിക്കും.   

Content Highlights : IFFI 2018 Goa Bayanakam jaiyaraj movie Indian Panorama International competition IFFI 2018, coffee with the kapoors boney kapoor arjun kapoor and jhanvi, homage to karunanidhi