49-ാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിന് പുറമെ സുവര്‍ണ മയൂര പുരസ്‌കാരത്തിനായുള്ള അന്താരാഷ്ട്ര മത്സര  വിഭാഗത്തിലും ചിത്രം പ്രദര്‍ശനത്തിനുണ്ടായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ മേളയില്‍ ആദരിച്ചു.

സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി, നടന്‍ ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനായി എത്തിയിരുന്നു, മേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു ചിത്രത്തെ നല്ലത്-ചീത്ത എന്ന് വേര്‍തിരിക്കുന്നതാണ് തങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും നല്ലതെന്നും ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനു ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി പ്രതികരിച്ചു. 

സിനിമയെ പ്രാദേശികം ദേശീയം, അന്തര്‍ദേശീയം എന്ന് തരം തിരിക്കുന്നതില്‍ അര്‍ഥമില്ല. അതുപോലെ കച്ചവട സിനിമ, സമാന്തര സിനിമ എന്ന് പറഞ്ഞ് വേര്‍തിരിക്കുന്നതും ശരിയല്ല. സിനിമയെ നല്ല സിനിമ, ചീത്ത സിനിമ, അത്തരത്തില്‍ വേര്‍തിരിക്കുന്നതാണ് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും നല്ലത്. ലിജോ പറഞ്ഞു 

Content Highlights : IFFI 2018 Goa Angamaly diaries in Indian panorama International Competition Lijo Jose Pellissery