ഗോവ: 91-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 16 ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍. വിദേശ ഭാഷാ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്. 

ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ്പ്, വേള്‍ഡ് പനോരമ, ഇന്റര്‍നാഷണൽ കോമ്പറ്റീഷന്‍ തുടങ്ങിയ വിഭാഗങ്ങളിലായാണ് 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. 

ദ ബേര്‍ഡ് ഓഫ് പാസേജ് (സ്‌പെയിന്‍), വിന്റര്‍ ഫ്‌ലൈസ് (ചെക്ക് റിപബ്ലിക്), ദ ഗില്‍റ്റി (ഡെന്‍മാര്‍ക്ക്), യമേഡിന്‍ (ഈജിപ്ത്), വുമണ്‍ അറ്റ് വാര്‍ (ഐസ്‌ലാന്റ്), ഡോഗ്മാന്‍ (ഇറ്റലി), ഷോപ്പ് ഫില്‍റ്റേഴ്‌സ് (ജപ്പാന്‍), അയ്ക (റഷ്യ),  കാപെന്‍നോം (ലബനന്‍), ദ ഹെയറസെസ് (സ്‌പെയിന്‍), കോള്‍ഡ് വാര്‍ (പോളണ്ട്), ദ ഇന്റര്‍പ്രെട്ടര്‍ (സ്ലൊവാക്യ), ബോര്‍ഡര്‍ (സ്വീഡന്‍), ബ്യൂട്ടി ആന്റ് ദ ഡോഗ്‌സ് (ഫ്രാന്‍സ്- ടുണീഷ്യ), ദ വൈല്‍ഡ് പിയര്‍ ട്രീ (ടര്‍ക്കി), ഡന്‍ബാസ് (റഷ്യ) തുടങ്ങിയവയാണ് ചിത്രങ്ങള്‍.

Conetnt Highlights: Goa iffi 2018 Oscar nominated 16 films to be screened