പ്രശസ്ത തിരക്കഥാകൃത്തും ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ പിതാവുമായ സലിം ഖാനെ ഗോവ ചലചിത്ര മേളയുടെ സമാപന ചടങ്ങില്‍ ആദരിക്കും. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവും പൊന്നാടയും നല്‍കിയാണ് ആദരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ മന്ത്രി രാജ് വര്‍ദ്ധന്‍ റത്തോഡ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ സിനിമയ്ക്ക്‌ മഹത്തായ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തെ ആദരിക്കാനായത് മേളയ്ക്ക് ലഭിക്കുന്ന അംഗീകാരമായി കണക്കാക്കുന്നു എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഷോലെ, സഞ്ജിര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം.

ബോളിവുഡിലെ ഹിറ്റ് കോംബോകളായിരുന്നു ജാവേദ് അക്തറും സലീം ഖാനും. അമിതാഭ്‌ ബച്ചന്റെ ഒട്ടനേകം ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയത് സലീം ഖാനാണ്.

നവംബര്‍ ഇരുപതിന് ആരംഭിച്ച രാജ്യാന്തര മേളയില്‍ ജൂലിയന്‍ ലാന്‍ഡൈസിന്റെ ആസ്‌പേണ്‍ പേപ്പേഴ്‌സായിരുന്നു ഉദ്ഘാടന ചിത്രം.

ContentHighlights: IFFI 2018, Goa film festival closing ceremony, salim khan script writer, sanjeer sholay